മoത്തിൽ അബദുൽ അസീസിൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഒളവണ്ണ: പ്രമുഖ ജീവകാരുണ്യ - പരിസ്ഥിതി പ്രവർത്തകനും സേവാദൾ സംസ്ഥാന കോഡിനേറ്ററും ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ വാർഡ് 18 ലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ മഠത്തിൽ അബ്ദുൽ അസീസിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്ന് വേണ്ടി ഒടുമ്പ്രയിൽ രണ്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും പ്രവർത്തനമാരംഭിച്ചു.പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എ.ഷിയാലി ഉദ്ഘാടനം ചെയ്തു.അബ്ദുറസാഖ് കടുപ്പിനി അധ്യക്ഷനായി.വിനോദ് മേക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അഷറഫ് മണക്കടവ് ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സി. മരക്കാരുട്ടി, ഉണ്ണിക്കൃഷ്ണൻ, കിഷോർ, കൃഷ്ണനുണ്ണി, വാർഡ് സ്ഥാനാർത്ഥി മOത്തിൽ അബ്ദുൽ അസീസ്, എന്നിവർ സംസാരിച്ചു (ഒളവണ്ണ ഒടുമ്പ്രയിൽ യു.ഡി.എഫ്