വെള്ളായിക്കോട്ട് രാത്രിയിൽ വീടിന് നേരെ അജ്ഞാതന്റെ കല്ലേറ്
പെരുമണ്ണ :
വെള്ളായിക്കോട് പൊയിൽതാഴത്ത് രാത്രിയിൽ വീടിന് നേരെ അജ്ഞാതന്റെ കല്ലേറ്.
വെള്ളായിക്കോട് പൊയിൽതാഴം വെളുത്തേടത്ത് മീത്തൽ നൗഫലിന്റെ വീടിനു നേരെയാണ്
വെള്ളിയാഴ്ച രാത്രി എട്ട് മണിയുടെയും 8.30 നുമിടയിൽ കല്ലേറുണ്ടായത്.
കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
സംഭവം നടന്ന ഉടനെ നൗഫൽ വീടിന് പുറത്തും റോഡിലും തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ആരെയും കണ്ടെത്താനായില്ല.
രണ്ട് ദിവസം മുമ്പും സമാനമായ രീതിയിൽ കല്ലേറുണ്ടായതായി നൗഫലിന്റെ മാതാവ് ആമിന പറഞ്ഞു.
വെളുത്തേടത്ത് മീത്തൽ നൗഫൽ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി.