Peruvayal News

Peruvayal News

പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽഇന്ദിരാജി സെന്റർ രൂപികരണവും,ഭരണ സമതി തെരഞ്ഞെടുപ്പും നടന്നു.ചെയർമാനായി ശിവദാസൻ നായരേയും കൺവീനറയായി കെ ആബിദിനെയും തെരഞ്ഞെടുത്തു.


പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ
ഇന്ദിരാജി സെന്റർ രൂപികരണവും,ഭരണ സമതി തെരഞ്ഞെടുപ്പും നടന്നു.
ചെയർമാനായി ശിവദാസൻ നായരേയും കൺവീനറയായി കെ ആബിദിനെയും തെരഞ്ഞെടുത്തു.

പെരുവയൽ:
കല്ലേരി പെരുവയൽ പ്രദേശത്ത് കലാകായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ നാമധേയത്തിൽ ഒരു സെന്റർ രൂപീകരിച്ചു ഏഴാം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് പി.ഇ. വേലായുധകുറുപ്പിന്റെ അധ്യക്ഷതയിൽ കൊണാറമ്പ മൊയ്തീന്റെ ഭവനത്തിൽ ചേർന്ന യോഗം മണ്ഡലം പ്രസിഡണ്ടും കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനുമായ ശ്രീ. എൻ. അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു. 
പെരുവയൽ ബ്ലോക് കോൺഗ്രസ് വൈ പ്രസി രവികുമാർ പനോളി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ ബിനു എഡ്വേഡ് നേതാക്കളായ ഹസൈനാർ രാജാമണി ശിവദാസൻ നായർ കെ.സി. മുഹമ്മദ് അബ്ദുറഹ്മാൻ മാസ്റ്റർ ആബിദ് തുടങ്ങിയവർ സംസാരിച്ചു. ഇന്ദിരാജി സെന്റർ രൂപികരിക്കയും ചെയർമാനായി ശിവദാസൻ നായരേയും കൺവീനറയായി കെ ആബിദിനെയും ട്രഷററായി അബ്ദുറഹ്മാൻ മാസ്റററെയും തിരഞ്ഞെടുത്തു വൈ ചെയർ അസ്കർ അജ്മൽ ശാനിബ് ജസീൽ ഇക്ബാൽ ജോയന്റ് കൺ സൂരജ് എ.പി. ബഷീർ സിയാദ് അമീർ സിറാജ് പ്രദേശത്ത് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുവാൻ യോഗം തീരുമാനിച്ചു. ഇന്ദിരാജി സെന്ററിനു ഒരു പുതിയ ഓഫീസും കൊണാറമ്പൽ നൽകുമെന്നും കൺവീനർ പ്രഖ്യാപിച്ചു ബിനു എഡ്വേഡിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.
Don't Miss
© all rights reserved and made with by pkv24live