പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് എട്ടിന് ലോക വനിതാദിനത്തിൽ വനിതാദിന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബ് നടത്തി
പെരുമണ്ണ: പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് എട്ടിന് ലോക വനിതാദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു . പെരുമണ്ണ ബസ് സ്റ്റാൻഡിൽ വെച്ച് വനിതാദിന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബ് നടത്തി. പെരുമണ്ണ ടൗണിൽ വനിതാ ദിന സന്ദേശം പ്രദർശിപ്പിച്ചു കൊണ്ട് പ്രകടനം നടത്തി .പ്രോഗ്രാം കോഡിനേറ്റർ കെ ബിജിത, പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ മല്ലിശ്ശേരി ,പ്രിൻസിപ്പൽ സുഗതകുമാരി കെ ,സ്റ്റാഫ് സിക്രട്ടറി സജ്ന, അധ്യാപകരായ ശ്രീജ.ഐ , കിഷൻജിത്ത് മാഷ് , അമ്പിളി. പി ,സുശീല എം, ബഷീർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ദേവഗിരി കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ ആശാ മാത്യു വനിതാ ദിന സന്ദേശം നൽകിക്കൊണ്ട് കുട്ടികളുമായി സംസാരിച്ചു.
