Peruvayal News

Peruvayal News

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബാലസംഘം കുന്ദമംഗലം ഏരിയ കമ്മറ്റി ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.


ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബാലസംഘം കുന്ദമംഗലം ഏരിയ കമ്മറ്റി ലഹരി വിരുദ്ധ കൂട്ടായ്മ ( വെബിനാർ ) സംഘടിപ്പിച്ചു. 


ബാലസംഘം സംസ്ഥാന വൈസ്.പ്രസിഡന്റ് അമൽ റാം ഉദ്ഘാടനം ചെയ്തു.   നാർക്കോട്ടിക്സ് സെല്ലിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറായ സന്തോഷ് ചെറുവോട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത മജീഷ്യൻ ഹാരിസ് താഹ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ മാജിക് ഷോ, ലഹരി വിരുദ്ധ ഗാന അവതരണം, ലഹരി വിരുദ്ധ പ്രതിഞ്ജ തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായി നടന്നു. ജില്ല കൺവീനർ വി.സുന്ദരൻ , ഏരിയ കൺവീനർ സുനിൽ കാവുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. അശ്വനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി എസ്. ധീരജ് സ്വാഗതവും ആസാദ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live