Peruvayal News

Peruvayal News

മാവൂർ ഏരിയ സ്പോട്സ് ആൻ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി വിവിധ സ്കൂളുകൾക്ക് മൊബൈൽ ഫോണുകൾ കൈമാറി.


മാവൂർ ഏരിയ സ്പോട്സ് ആൻ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി വിവിധ സ്കൂളുകൾക്ക് മൊബൈൽ ഫോണുകൾ കൈമാറി.

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
 👁️‍🗨️25-06-2021

മാവൂർ:
മാവൂർ ഗവ: യു പി.സ്കൂൾ, ചെറൂപ്പ മണക്കാട്‌ ഗവ: യു പി.സ്കൂൾ, മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങൾക്കാണ് മൊബൈൽ ഫോണുകൾ നൽകിയത്. മാവൂർ ഗവ:യു .പി .സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഉമ്മർ പുലപ്പാടി വിതരണം ഉൽഘാടനം ചെയ്തു. 

മൂന്ന് സ്കൂളുകളുടെ പ്രധാന അധ്യാപികമാർ ഏറ്റുവാങ്ങി. വെൽഫെയർ ട്രസ്റ്റ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.ഉണ്ണികൃഷ്ണൻ, വെൽഫയർ ട്രസ്റ്റ് സെക്രട്ടറി എം ധർമ്മജൻ, ഡയറക്റ്റർമാരായ കെ.സി.രവീന്ദ്രൻ, വി.ടി.ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ
മാവൂർ ഡി.സി.സി.യിലേക്ക് ചികിൽസാ സഹായവും കൈമാറി.

Don't Miss
© all rights reserved and made with by pkv24live