കുറ്റിക്കാട്ടൂർ കൊവിഡ് മരണം:വിഖായയുടെ നേതൃത്വത്തിൽ ഖബറടക്കി:
കൊവിഡ് പോസിറ്റീവായി മരണപ്പെട്ട മാക്കിനിയാട്ട് താമസിക്കുന്ന പള്ളത്താഞ്ചേരി മീത്തൽ അബ്ദുൽ ഗഫൂർ എന്നവരെ SKSSF കുന്ദമംഗലം മേഖല വിഖായ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ മാണിയമ്പലത്ത് മഹല്ല് ഖബർസ്ഥാനിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഖബറടക്കി.
ഉസ്താദ് നൗഫൽ ഫൈസി കുറ്റിക്കാട്ടൂർ, ഗഫൂർ ഫൈസി കുറ്റിക്കാട്ടൂർ, എന്നിവർ നേതൃത്വം നൽകി. വിഖായ പ്രവർത്തകരായ അബ്ദുറഹീം ആനക്കുഴിക്കര, സക്കീർ കുറ്റിക്കാട്ടൂർ, റിജാസ് മായനാട്, ഉസ്മാൻ പാറക്കോട്ട് താഴം, റഹീസ് പൈങ്ങോട്ടുപുറം, സലീം മാക്കിനിയാട്ട് എന്നിവർ പങ്കെടുത്തു.