ബലി പെരുന്നാൾ:
മഹല്ല് പ്രധിനിധികളുടെ യോഗം വിളിച്ച് പന്തീരാങ്കാവ് പോലീസ്
പന്തീരാങ്കാവ് :
കൊവിഡ് പ്രതിസന്ധിക്കിടെ സമാഗതമായ ബലി പെരുന്നാളിനോടനുബന്ധിച്ച് മഹല്ല് പ്രതിനിധികളുടെ യോഗം വിളിച്ച് പന്തീരാങ്കാവ് പോലീസ്.
പെരുന്നാൾ പ്രാർത്ഥനയും മറ്റും കൊവിഡ് പ്രോട്ടോകോൾ പ്രകാരം സുഖകരമായി നടത്തുന്നതിനെകുറിച്ച് ആലോചിക്കുന്നതിന്ന് വേണ്ടിയാണ് പന്തീരാങ്കാവ് പോലീസ് ഹൗസ് ഓഫീസർ ബൈജു കെ ജോസിന്റെ നേത്രത്വത്തിൽ സ്റ്റേഷൻ പരിധിയിലെ മഹല്ല് പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തത്.
ഒരു കാരണ വശാലും പള്ളിയിൽ നടക്കുന്ന പെരുന്നാൾ നിസ്കാരത്തിന് നാൽപ്പതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്ന കർശന നിർദേശമാണ് പോലീസ് മഹല്ല് പ്രതിനിധികൾക്ക് നൽകിയത്.
കുട്ടികളും പ്രായമായവരും പ്രാർത്ഥനക്ക് പള്ളിയിൽ എത്തെരുതെന്നും പോലീസ് നിർദേശിച്ചു.
കൊവിഡ് പ്രതിരോധ വാക്സിനേഷൻ എടുത്തവരായിരിക്കണം കഴിയുന്നതും പള്ളിയിൽ എത്തേണ്ടതെന്നും പോലീസ് പറഞ്ഞു.
വീട്ടിൽ നിന്നും അംഗശുദ്ധി വരുത്തി മുസല്ലയുമായി മാത്രമേ പള്ളിയിൽ എത്താവൂ എന്നും പോലീസ് ഓർമിപ്പിച്ചു.
യോഗത്തിൽ എസ് ഐ ധനരഞ്ജൻ, സ്‌പെഷൽ ബ്രാഞ്ച് എസ് ഐ സുനിൽ , സിവിൽ പോലീസ് ഓഫീസർ ഹാരിസ്
തുടങ്ങിയവർ സംബന്ധിച്ചു.
