Peruvayal News

Peruvayal News

എല്ലാ ദിവസവും കടകൾ തുറക്കണം - വെൽഫെയർ പാർട്ടി


എല്ലാ ദിവസവും കടകൾ തുറക്കണം - വെൽഫെയർ പാർട്ടി

മാവൂർ : 
എല്ലാ ദിവസവും കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒപ്പുശേഖരണം നടത്തി. 'വ്യാപാരികൾക്കും ജീവിക്കണം' എന്ന തലക്കെട്ടിൽ മുഖ്യമന്ത്രിക്ക് കൂട്ട നിവേദനം നൽകുന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി നാസർ മാവൂരാൻ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയിൽ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വ്യാപാരികളെ ദ്രോഹിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

 വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സിറാജുദ്ധീൻ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു. മദ്യശാലകൾക്ക് ഇല്ലാത്ത നിയന്ത്രണം വ്യാപാര സ്ഥാപനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും കടകൾ മുഴുവൻ ദിവസവും കൂടുതൽ സമയവും പ്രവർത്തിക്കലാണ് രോഗവ്യാപനം കുറക്കാനുള്ള മർഗ്ഗമെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

 ഇ.പി. ഉമർ, സാദിഖലി മാവൂർ, അഷ്‌റഫ് ചിറ്റടി എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം മാവൂർ സ്വാഗതവും മുസ്‌ലിഹ് പെരിങ്ങോളം നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live