സമസ്ത കോ-ഓഡിനേഷൻ സമിതി മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.
മസ്ജിദുകളിൽ ജുമുഅക്കും ബലി പെരുന്നാൾ നിസ്കാരത്തിനും ആവശ്യമായ ആളുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കോ-ഓഡിനേഷൻ സമിതി മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.
മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ സംഗമം
സമസ്ത ജംഇയ്യത്തുൽ ഹുതബാ മണ്ഡലം പ്രസിഡണ്ട് എ പി അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷൻ മണ്ഡലം ട്രഷറർ എ കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു .
മദ്രസ മാനേജ്മെൻറ് അസോസിയേഷൻ മേഖല സെക്രട്ടറി എൻ പി അഹമ്മദ് , ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് വൈസ് പ്രസിഡണ്ട് കെ.എം.എ റഹ്മാൻ,
സുന്നി മഹല്ല് ഫെഡറേഷൻ പഞ്ചായത്ത് സെക്രട്ടറി ഒ മുഹമ്മദ് മാസ്റ്റർ , മദ്രസ മാനേജ്മെൻറ് കമ്മിറ്റി പഞ്ചായത്ത് അംഗം കെ അലി ഹസൻ എന്നിവർ ആശംസകൾ നേർന്നു.
എസ് വൈ എസ് മാവൂർ പഞ്ചായത്ത് സെക്രട്ടറി കെ ജാഫർ സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ പ്രസിഡണ്ട് മുസമ്മിൽ തങ്ങൾ നന്ദിയും പറഞ്ഞു.