ഗിവിങ് ഗ്രൂപ്പ് കേരള.... ഒരുപാടുപേരുടെ കണ്ണീരൊപ്പാൻ സാധിക്കുന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുകയാണ് ഗിവിങ് ഗ്രൂപ്പ് കേരള എന്ന ചാരിറ്റി കുടുംബങ്ങൾ. കേരളത്തിലെ പതിനാല് ജില്ലകളിലേക്കും ആംബുലൻസ് സംവിധാനം അണിറയിൽ ഒരുക്കി കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് ഇതിൻറെ തലപ്പത്തിരിക്കുന്ന ചെയർമാനുമായ അഡ്വക്കേറ്റ് ഷമീർ കുന്നമംഗലം ആണ്. ഒരുപാട് പേരുടെ സഹായസഹകരണങ്ങൾ ഇതിൻറെ പിന്നിൽ ഉണ്ട്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉറവ വറ്റാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഈ ചാരിറ്റി കുടുംബം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. സർവ്വശക്തന് മാത്രം നന്ദി പറയുകയാണ്.
ഇത്തരം പ്രവർത്തനങ്ങൾ ചെയ്യണമെങ്കിൽ യാതൊരുവിധത്തിലുള്ള ലാഭവും പ്രതീക്ഷിക്കരുത്. ഇത്തരം കുടുംബങ്ങളാണ് ഈ കുടുംബത്തിലുള്ളത്.
പഠിതാക്കൾക്ക് ഒരു പഠന കൂട് എന്ന പദ്ധതിയുടെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസത്തിന് തടസ്സം നേരിട്ടപ്പോൾ അവിടേക്കും മുന്നിട്ടിറങ്ങി ഗിവിങ് ഗ്രൂപ്പ് കേരള. കോവിഡ് പോസിറ്റീവ് ആയപ്പോൾ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത സമയങ്ങളിലും അവിടെ സമയം കണ്ടെത്തി ഈ കുടുംബാംഗങ്ങൾ ഒറ്റക്കെട്ടായി ഒരൊറ്റ മനസ്സോടെ മുന്നോട്ടു പോവുകയാണ്. സർവ്വശക്തനായ നാഥന് നന്ദി
ലേഖകൻ
ഫൈസൽ പെരുവയൽ
