നിപ പ്രതിരോധ പ്രവർത്തനം.
അവലോകന യോഗം ചേർന്നു
നിപ പ്രതിരോധ പ്രവർത്തനം.
അവലോകന യോഗം ചേർന്നു
കൊടിയത്തൂർ
ഗ്രാമ പഞ്ചായത്തിന്റെയും ,ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നിപ പ്രതിരോധ പ്രവർത്തന ങ്ങളുടെ അവലോകന യോഗം ചേർന്നു:പ്രതിരോധ പ്രവർത്തന ങ്ങൾ കൂടുതൽ ശക്തമാക്കാനും നിപ പരിധിയിലുള്ള പഞ്ചായത്തിലെ ഒമ്പത് വാർഡുകളിലും ചൊവ്വാഴ്ച ആരോഗ്യ വകുപ്പും ആർ.ആർ.ടി. വളണ്ടിയർമാരും ആശ വർക്കർമാരും സർവ്വേ നടത്തും.പഞ്ചായത്ത് ഓഫിസിൽ കൺട്രോൾ യുണിറ്റ് ആരംഭിക്കുന്നുണ്ട് .ആരോഗ്യ മന്ത്രി വീണ ജോർജും ആയി ഗ്രാമ പഞ്ചായത്തിന്റെ നിലവിലെ സ്ഥിതി ഗതികൾ പ്രസിഡന്റ് ചർച്ച ചെയ്തു
പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ റോഡുകൾ അടക്കാനുള്ള നിർദേശം പൂർണമായും നടപ്പിലാക്കി.വാർഡുകളിൽ രണ്ട് ദിവസങ്ങളിലായി ജാഗ്രതാ മുന്നറിയിപ്പ് അനോൺസ്‌മെന്റുകൾ നടത്തുകയും ചെയ്തു.
അവലോകന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു .ഡോ .മനുലാൽ അവലോകനം നടത്തി. വൈസ് പ്രസിഡന്റ് കരീം പഴങ്കൽ,ആംഗങ്ങളായ ഫസൽ കൊടിയത്തൂർ ,ആയിഷ ചേലപ്പുറത്ത് ,മജീദ് രിഹ്ല ,ശിഹാബ് മാട്ടുമുറി,ടി.കെ. അബൂബക്കർ ,കെ.ജി. സീനത്ത് ,ഫാത്തിമ നാസർ ,മറിയം കുട്ടിഹസൻ എന്നിവർ സംബന്ധിച്ചു.