കേരള സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സില്‍വര്‍ മെഡല്‍ നേടിയ മിസ്ഹബിനെ യൂത്ത് കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി ആദരിച്ചു
കേരള സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 80-86 കി.ഗ്രാം വിഭാഗത്തിൽ സില്‍വര്‍ മെഡല്‍ നേടിയ മിസ്ഹബിനെ യൂത്ത് കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി ആദരിച്ചു
പെരുമണ്ണ :
ഈ വർഷത്തെ കേരള സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 80-86 കി.ഗ്രാം വിഭാഗത്തിൽ സില്‍വര്‍ മെഡല്‍ നേടിയ മിസ്ഹബിനെ യൂത്ത് കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി ആദരിച്ചു. പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നസീം പെരുമണ്ണ ഉപഹാരം നല്‍കി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഗീഷ് എം കെ ഷാൾ അണിയിച്ചു. രാജീവ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായ മുസാഫിര്‍, അബി വി.എം, അരുണ്‍, കോണ്‍ഗ്രസ് 2-ാം വാര്‍ഡ് കമ്മിറ്റി അംഗങ്ങളായ സുനില്‍ കക്കുഴി, സുനില്‍ കുമാര്‍ കുന്നത്ത്, സന്തോഷ് പയ്യടിത്താഴം തുടങ്ങിയവര്‍ പങ്കെടുത്തു.