Peruvayal News

Peruvayal News

പങ്കാളിത്ത പെൻഷൻ സർക്കാർ വാക്ക് പാലിക്കണം - എസ്.ഇ.യു.

പങ്കാളിത്ത പെൻഷൻ സർക്കാർ വാക്ക് പാലിക്കണം - എസ്.ഇ.യു.


പങ്കാളിത്ത പെൻഷൻ സർക്കാർ വാക്ക് പാലിക്കണം - എസ്.ഇ.യു.

കോഴിക്കോട് : 
കേന്ദ്ര സംസ്ഥാന സർക്കാറിന്റെ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വ്യാപകമായി സമര സംഗമം നടത്തി. കോഴിക്കോട് നടന്ന സമരത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫൂർ പന്തീർ പടം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്ള അരയൻ ങ്കോട് ഉദ്ഘാടനം ചെയ്തു.
ഇന്ധനവില സർക്കാറുകളുടെ തീവെട്ടി കൊള്ള അവസാനിപ്പിക്കുക, പങ്കാളിത്ത പെൻഷൻ സർക്കാർ ഉറപ്പുകൾ പാലിക്കുക. കോവിസ് പ്രതിരോധം പാളിച്ചകൾതിരുത്തുക. മെഡി സെപ്പ് സർക്കാർ വിഹിതം ഉറപ്പ് വരുത്തുക, സച്ചാർ കമ്മീഷൻ റിപ്പോർട്ട് അട്ടിമറി നീക്കം ഉപേക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. അഞ്ച് വർഷം കഴിഞ്ഞിട്ടും ഗവൺമെന്റ് വാക്ക് പാലിക്കാതെ പങ്കാളിത്ത പെൻഷൻകാരെ വഞ്ചിക്കുകയാണ്. മിനിമം പെൻഷൻ, ഡി.സി.ആർ.ജി ഫാമിലി പെൻഷൻ എന്നിവ ഉറപ്പ് വരുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. പാചക വാതക വിലയുo ഇന്ധന വിലയുടെ വർദ്ധനവും സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയാണ്. മെസിക്കൽറിമ്പോഴ്സ്മെന്റ് നിലനിർത്തി കോവിസ് നിപ കാലത്ത് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൽ ബഡ്ജറ്റ് വിഹിതം ജീവനക്കാർക്ക് സർക്കാർ വിഹിതമായി അടയ്ക്കാൻ സർക്കാർ തയ്യാറാവണം. ആരോഗ്യ രംഗത്തെ ജീവനക്കാർക്കും പഞ്ചായത്ത് നഗരസഭകളിലെയും പോലീസ്, റവന്യു ജീവനക്കാർക്കും സുരക്ഷ ഉറപ്പ് വരുത്തണം. സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന PSC കോച്ചിങ്ങ് സെന്ററുകളുടെ പ്രവർത്തനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോഴിക്കോട് മാനാഞ്ചിറയിൽ നടന്ന സമര സംഗമം ആവശ്യപ്പെടു.
ഹനീഫ പനായി, കമാൽ, ജാഫർ, അഷ്റഫ്. ഒ.കെ എന്നിവർ സംസാരിച്ചു.

താമരശ്ശേരി കോടഞ്ചേരിയിൽ നടന്ന സമര സംഗമം എസ്.ഇ.യു സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സുഹൈലി ഫാറുഖി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഷീദ് തട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഉനൈസലി , മുഹ്സിൻ, ഇബ്റാഹിം കുട്ടി എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live