അധ്യാപക ദിനത്തിൽ മൊയ്തീൻ കുട്ടി മുസ്ലിയാരെ ആദരിച്ചു.
അധ്യാപക ദിനത്തിൽ മൊയ്തീൻ കുട്ടി മുസ്ലിയാരെ ആദരിച്ചു.
കൊടിയത്തൂർ :
മുപ്പത്തിയേഴു വർഷം കൊടിയത്തൂർ ജുമാ മസ്ജിദിൽ ഇമാമായും കൊടിയത്തൂരിലും പരിസര പ്രെദേശത്തും മദ്രസ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ച പൂലാടാൻ മൊയ്തീൻ കുട്ടി മുസ്ലിയാർക്ക് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരം നൽകി.
കൊടിയത്തൂർ, കാരശ്ശേരി, നെല്ലിക്കാപറമ്പ്, ചുള്ളിക്കാപറമ്പ് എന്നിവടങ്ങളിലെ മദ്രസകളിൽ തലമുറകൾക്കു ധാർമിക വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകർന്നു 1984 ലാണ് അരീക്കോട് പൂക്കോട്ട് ചോല സ്വദേശിയായ 'മൊയ്തീൻ കുട്ടി മുസ്ലിയാർ' കൊടിയത്തൂർ ജുമാ മസ്ജിദിൽ എത്തുന്നത്.
പള്ളിയിൽ വെച്ച് നാട്ടിലെ മുതിർന്നവർക്കും യുവാക്കൾക്കും തജ് വീദ് നിയമങ്ങൾ പകർന്നു നൽകിയിരുന്ന അധ്യാപകൻ കൂടിയാണ് മൊയ്തീൻ കുട്ടി മുസ്‌ലിയാർ. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും പ്രിയം നേടിയ അദ്ദേഹം പരന്ന വായനയിലൂടെ ഇസ്ലാമിക വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യത്തിനു ഉടമ കൂടിയാണ്.
സോളിഡാരിറ്റിയുടെ കൊടിയത്തൂർ യൂണിറ്റിൻ്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് ത്വൽഹ ഹുസൈൻ ഇ സമർപ്പിച്ചു. ചടങ്ങിൽ ജാഫർ പുതുക്കുടി, അമീൻ ടി.കെ, മുനീബ് കൊടിയത്തൂർ, ഷാഹിദ് കെ.ഇ തുടങ്ങിയവർ സന്നിഹിതരായിരുന്നു.