കുന്ദമംഗലം കോടതിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

കുന്ദമംഗലം കോടതിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

കുന്ദമംഗലം കോടതിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ സാഹചര്യത്തില്‍ നിലവിലെ കോടതി കെട്ടിടം പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നൂറു വര്‍ഷത്തിലധികം പഴക്കമുളള ഈ കെട്ടിടം അതേ പടി നിലനിര്‍ത്തി പരിഷ്കരിക്കുന്നതിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്. 

പ്രവൃത്തി കരാര്‍ നല്‍കുകയും ഹൈക്കോടതി ഇതിന് അനുമതി നല്‍കുകയും ചെയ്തു. പുതിയ കോടതി ഹാള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടിയിട്ടുണ്ട്.
Don't Miss
© all rights reserved and made with by pkv24live