എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കും ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കും ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു
തൃശൂർ :
കേരള എയ്ഡഡ് സ്ക്കൂൾ അനധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുനതിനോടൊപ്പം ഹയർസെക്കൻഡറി മേഖലയിലെ അനധ്യാപക നിയമനങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാർ ശ്രമിക്കുമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് എൻ വി മധു അധ്യക്ഷതവഹിച്ചു, ചാരിറ്റി ഫണ്ട് സ്വീകരണം തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ നിർവഹിച്ചു. കെ കെ ജോർജ് സ്മാരക ഹാൾ തൃശ്ശൂർ മേയർ എം കെ വർഗീസ് നിർവഹിച്ചു. സോവിനെയോർ പ്രകാശനം പത്മശ്രീ പെരുവനം കുട്ടൻ മാരാർ നിർവഹിച്ചു. ബിൽഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന ട്രഷറർ അജി കുര്യൻ, കൗൺസിലർമാരായ സുകുമാരൻ,എൻ പ്രസാദ് മുൻ കൗൺസിലർ ശ്രീമതി സുനിത വിനോദ് മുൻ സംസ്ഥാന പ്രസിഡണ്ടുമായ വി ഐ ജോയ്, പി എം സലീം,തൃശ്ശൂർ റവന്യൂ ജില്ലാ പ്രസിഡണ്ട് സി പി അൻ്റണി, തൃശൂർ റവന്യൂ ജില്ലാ സെക്രട്ടറി പി രാജൻ, ഇരിഞ്ഞാലക്കുട ജില്ലാ പ്രസിഡൻറ് സജിൻ ആർ കൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഷിനോജ് പാപ്പച്ചൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഷാജു സി സി നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കുശേഷം നടന്ന തലമുറകളുടെ സംഗമം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം നാരായണകുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് ശ്രീ എൻ വി മധു അധ്യക്ഷത വഹിച്ചു, മുൻ സംസ്ഥാന പ്രസിഡൻറ് ശ്രീ പി എം സലീം മുഖ്യപ്രഭാഷണം നടത്തി ,സംസ്ഥാന പ്രസിഡണ്ട് ശ്രീ മനോജ് മാത്യു, മുൻ സംസ്ഥാന പ്രസിഡണ്ട് തോമസ് മത്യൂ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പ്രദീപ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മാത്യു ജോർജ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് സി ജെ , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഗോപകുമാർ, സംസ്ഥാന ഐ ടി സെക്രട്ടറി വി കെ ശശിധരൻ , മുൻ സംസ്ഥാന ട്രഷറർ സി എ വ്യാനസ്, മുൻ സംസ്ഥാന വൈസപ്രസിഡൻ്റ് സുരേഷ് വി എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, സംസ്ഥാന വനിതാ ഫോറം ജോയിൻ കൺവീനർ ശ്രീമതി ബിന്ദു മാത്യു നന്ദിയോടെ യോഗം അവസാനിച്ചു.