കോടമ്പുഴയിൽ സൗജന്യ ഒ.പി ക്ലിനിക്ക് ആരംഭിച്ചു.
കോടമ്പുഴ പെയിൻ & പാലിയേറ്റീവ് കെയറും MES പോളി ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഒ.പി ക്ലിനിക്കിന്റെ ഉദ്ഘാടനം MES മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് DR. ഹമീദ് ഫസൽ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ രാമനാട്ടുക്കര നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.സുരേഷ് കുമാർ,MES ജില്ലാ സെക്രട്ടറി എ.ട്ടി. എം അഷ്റഫ്, കെ.വി സലീം, എം.കെ മുഹമ്മദലി, തസ്‌വീർ ഹസ്സൻ, DR. ഹസ്ന(മെഡിക്കൽ ഓഫീസർ), കെ.എം ബഷീർ, കെ.കെ മുഹമ്മദ് കോയ, എം.സൈതലവി എന്നിവർ സംസാരിച്ചു.