Peruvayal News

Peruvayal News

തെരുവിലെ മക്കൾക്ക്‌ അന്നദാനം നടത്തി.

തെരുവിലെ മക്കൾക്ക്‌ അന്നദാനം നടത്തി.
തെരുവിലെ മക്കൾക്ക്‌ അന്നദാനം നടത്തി.

തെരുവിലെ മക്കൾ ചാരിറ്റി (TMC)  നടപ്പിലാക്കുന്ന വിശപ്പകറ്റാൻ കൈകോർക്കാം പദ്ധതിയുടെ കീഴിൽ  കോഴിക്കോട് പാളയം സൗജന്യ ഫുഡ് കൗണ്ടറിൽ അന്നദാനം നടന്നു. ഡോ.ഹുസൈൻ മടവൂർ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. TMC പ്രവർത്തകരായ സജീർ ഖാൻ, വേണു കല്ലായ്, ലത്തീഫ് കുണ്ടായിതോട്, ഫൈസൽ മക്കാട്ട്, ജന: സെക്രട്ടറി നയീം പുതിയങ്ങാടി, ചെയർമാൻ സലീം വട്ടക്കിണർ, എന്നിവർ നേതൃത്വം നൽകി. പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന ഈ പുണ്യകർമ്മത്തിൽ എല്ലാവരുടെയും സഹായ സഹകരണങ്ങളുണ്ടാവണമെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. കോർപ്പറേഷനു കീഴിൽ ഫാത്തിമാ ഹോസ്പിറ്റലിന്നെതിർവശത്ത് പ്രവർത്തിക്കുന്ന, കുടുംബശ്രീ യുണിറ്റിൽ  നിന്നാണ് സ്പോൺസർമാർ ഭക്ഷണം ഏർപ്പാട് ചെയ്യുന്നത്. തെരുവിലെ പാവങ്ങൾക്ക് ഭക്ഷണം നൽകാൻ താല്പര്യമുളളവർക്ക്  9072122100,
7012212721 എന്നീ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
Don't Miss
© all rights reserved and made with by pkv24live