Peruvayal News

Peruvayal News

മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച വലവീട്ടിൽതാഴം കുന്നത്തടായി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു


വലവീട്ടിൽതാഴം കുന്നത്തടായി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു 

മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച വലവീട്ടിൽതാഴം കുന്നത്തടായി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയാണ് ഈ റോഡിന് വേണ്ടി അനുവദിച്ചിരുന്നത്. 

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫാത്തിമ ഉണിക്കൂർ, എൻ ബാലചന്ദ്രൻ, ടി മുഹമ്മദലി, ടി.കെ മജീദ് സംസാരിച്ചു. കെ.സി വിനോദ് സ്വാഗതവും പി.എം ഉണ്ണി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live