ഫർണിച്ചറുകൾ വിതരണംചെയ്തു
NEWS : OMAK KOZHIKODE
➖➖➖➖➖➖➖➖➖➖➖
കോടഞ്ചേരി:
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു.
36 വിദ്യാർഥികൾക്കാണ് ഫർണിച്ചറുകൾ വിതരണം ചെയ്തത്. യോഗത്തിൽ വൈസ് പ്രസിഡന്റ് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ വനജ വിജയൻ, ജമീല അസീസ്, രാജു വെട്ടി യ്ക്കമല, ചിന്ന അശോകൻ, റോസിലി മാത്യു, സെക്രട്ടറി കെ ഗിരീഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, ക്ലർക്ക് ഷമീർ പി എന്നിവർ സന്നിഹിതരായിരുന്നു.
NEWS : OMAK KOZHIKODE
➖➖➖➖➖➖➖➖➖➖➖
