Peruvayal News

Peruvayal News

കുന്നുമ്മൽതാഴം കോട്ടാംപറമ്പ് റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു


കുന്നുമ്മൽതാഴം കോട്ടാംപറമ്പ് റോഡ് പി.ടി.എ റഹീം എം.എല്‍.എ 
ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച കുന്നുമ്മല്‍താഴം കോട്ടാംപറമ്പ് റോഡ് പി.ടി.എ റഹീം എം .എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷേഭ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 ലക്ഷം രൂപ ചെലവിലാണ് റോഡിന്‍റെ നവീകരണം നടത്തിയത്. 

കോഴിക്കോട് കോര്‍പറേഷന്‍ അതിര്‍ത്തിയിലുള്ള ഈ റോഡ് പൊട്ടിപ്പാളിഞ്ഞ് കിടക്കുന്നതുമൂലമുള്ള ദുരിതം പരിഹരിക്കുന്നതിന് വയലോരം റസിഡന്‍സ് അസോസിയേഷന്‍ എം.എൽ.എക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പ്രസ്തുത തുക അനുവദിച്ചിരുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്‍റ് വി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി കോയ, എ ശിവാനന്ദന്‍, വി സുനില്‍കുമാര്‍, എ സദാനന്ദന്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഷാജി ചോലക്കല്‍മീത്തൽ സ്വാഗതവും കണ്‍വീനര്‍ എന്‍.പി അബ്ദുസലാം നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live