ദേശീയ പണിമുടക്ക് ബേപ്പൂർ മണ്ഡലത്തിൽ വിജയമാക്കും
ഫറോക്ക്:
രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ' മുദ്രാവാക്യമുയർത്തി കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ -ജനവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ ഫറോക്കിൽ നടന്ന ബേപ്പൂർ നിയോജക മണ്ഡലം സംയുക്ത തൊഴിലാളി യൂനിയൻ കൺവെൻഷൻ തീരുമാനിച്ചു.
ഐ എൻ.ടി.യു.സി സെക്രട്ടറി പട്ടയിൽ ബാബു സ്വാഗതം പറഞ്ഞു.ബേപ്പൂർ നിയോജക മണ്ഡലം എസ്. ടി യു പ്രസിഡന്റ .എൻ മുഹമ്മദ് നദീർ അധ്യക്ഷനായി. സി. ഐ. ടി യു ഏരിയ സെക്രട്ടറി എം സമീഷ് ഉദ്ഘാടനം ചെയ്തു. എ.ടി. അബ്ദു , എ.ടി ഉണ്ണികൃഷണൻ, ജനാർദ്ധനൻ , ജയപ്രകാശൻ , , കെ മുഹമ്മദ് കോയ , എൻ പ്രശാന്ത് കുമാർ ,സിദ്ധീഖ് വൈദ്യ രങ്ങാടി മജീദ് വെൺമരത്ത്
സംസാരിച്ചു
