Peruvayal News

Peruvayal News

മടവൂർ ബഡ്സ് ട്രൈനിംഗ് സെൻ്ററിന് തറക്കല്ലിട്ടു

മടവൂർ ബഡ്സ് ട്രൈനിംഗ് സെൻ്ററിന് തറക്കല്ലിട്ടു 
2021-2022 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് പത്ത് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപയും ഫണ്ട് അനുവദിച്ച് ത്രിതല പഞ്ചായത്തുകൾ സംയുക്തമായി  മടവൂരിൽ നടപ്പാക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ & വൊക്കേഷണൽ ട്രൈനിംങ്ങ് സെൻ്ററിൻ്റെ നിർമ്മാണ തറക്കല്ലിടൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടുക്കത്ത് രാഘവൻ്റെ അദ്ധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ നിർവ്വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ പിടിഎം ഷറഫുന്നിസ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി സ്വാഗതം പറയുകയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിത കടുകൻവള്ളി ,ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ബുഷ്‌റ പൂളോട്ടുമ്മൽ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഷൈനി താഴാട്ട്  ഷേമകാര്യ ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ് ,ബ്ലോക്ക് മെമ്പർ ഷിൽന ഷിജു,വാർഡ് മെമ്പർമാരായ സന്തോഷ് മാസ്റ്റർ, ഷക്കീല ബഷീർ ,പികെവി ചന്ദ്രൻ,  , മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി കെ സുലൈമാൻ മാസ്റ്റർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ, മുൻ പഞ്ചായത്ത് മെമ്പർ വിസി റിയാസ്ഖാൻ, മുൻ പഞ്ചായത്ത് മെമ്പർ സാബിറ മൊടയാനി, എപി നാസർമാസ്റ്റർ,, അൻവർ ചക്കാലക്കൽ, ഹമീദ് മടവൂർ,സിദ്ദീഖലി മടവൂർ സൈനുദ്ധീൻ മടവൂർ, ടി കെ മൊയ്തീൻകുട്ടി എന്നിവർ ആശംസ അറിയിക്കുകയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി, ആബിദ നന്ദി പറയുകയും ചെയ്തു
Don't Miss
© all rights reserved and made with by pkv24live