Peruvayal News

Peruvayal News

വാനനിരീക്ഷണവും ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു


വാനനിരീക്ഷണവും ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു

ചാത്തമംഗലം :
ദേശീയ ശാസ്ത്ര ദിനാചരണത്തിന് ഭാഗമായി ചാത്തമംഗലം ഗവൺമെൻറ് എൽ.പി സ്കൂളിൽ മാനം മനോഹരം എന്ന പേരിൽ വാനനിരീക്ഷണവും ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന്നും ആകാശ വിസ്മയങ്ങൾ പരിചയപ്പെടുന്നതിന്നും പരിപാടി  സഹായകമായി.ആകാശം, നക്ഷത്രരാശികൾ,
നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ,
മേഘങ്ങൾ, അന്തരീക്ഷം, എന്നി വയെക്കുറിച്ച്
പ്രതിപാദിച്ച പരിപാടി 
 കൗതുകകരവും
വിജ്ഞാനപ്രദവുമായി.നഗ്നനേത്രങ്ങൾ
കൊണ്ടും ടെലസ്കോപ്പു പയോഗിച്ചുമുള്ള ആകാശക്കാഴ്ചകൾ 
 കൗതുകമുണർത്തി.
 കുന്ദമംഗലം ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസർ പോൾ കെ.ജെ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ശാസ്ത്രധ്യാപകനമായ സുരേന്ദ്രൻ മാസ്റ്റർ ചെത്തുകടവ് ,ശാസ്ത്ര അധ്യാപകൻ വിശാഖൻ മാസ്റ്റർ  എന്നിവർ  ക്ലാസിന് നേതൃത്വം നൽകി. കുന്ദമംഗലം ഉപജില്ലാ സയൻസ് ക്ലബ്ബ് കൺവീനർ കെ.പി ശ്രീജിത്ത് മാസ്റ്റർ, പിടിഎ വൈസ് പ്രസിഡണ്ട് എം.വി ഷാജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
 പി.ടി.എ പ്രസിഡണ്ട് ഷാജു കുനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ രാജൻ പാക്കത്ത് സ്വാഗതവും സയൻസ് ക്ലബ്ബ് കൺവീനർ സിന്ധു.എസ് നന്ദിയും പറഞ്ഞു.
അദ്ധ്യാപകരായ ഷീബ.ടി.എം,സിനി രേഖ ആർ.എസ്, ആബിദ.പി എ, ഷൈനി പി, താരക കുമാരി ടി.കെ, എന്നിവരും പി ടി.എ അംഗങ്ങളായ
പി.എൻ.ഷാജി മാസ്റ്റർ, അസീസ്, ഷാജൻ, വിനോദ് കുമാർ, ബിജു  എന്നിവരും നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live