അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
പറവകൾക്ക് തണ്ണീർക്കുടം സ്ഥാപിച്ചു.
പെരുമണ്ണ :
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ പറവകൾക്ക് കുടിനീരിനായി തണ്ണീർക്കുടം സ്ഥാപിച്ചു. തണ്ണീർക്കുടത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ.കെ ഷമീർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.ടി. മനോജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.ടി.എ അംഗങ്ങളായ പി.എൻ. അക്ബർ ചൗധരി,എൻ.ഷെറീന,കെ.പി.ഷാക്കിറ അധ്യാപകരായ ഐ. സൽമാൻ, കെ.പി അഹമ്മദ് ഫൈസൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.പി ഷീജ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ. ഇമാമുദ്ദീൻ നന്ദിയും പറഞ്ഞു.
