Peruvayal News

Peruvayal News

മൈക്രോസോഫ്റ്റിൻ്റെ ഈ വർഷത്തെ എം വി പി അവാർഡ് കോഴിക്കോട് കുറ്റിച്ചിറ വയലിൽ കണ്ണാടിപറമ്പത്ത് മുഹമ്മദ് അൽഫാന്


മൈക്രോസോഫ്റ്റ് അവാർഡ് നേടിയ മുഹമ്മദ് അൽഫാന് അഭിനന്ദനങ്ങൾ
മൈക്രോസോഫ്റ്റിൻ്റെ ഈ വർഷത്തെ എം വി പി ( മോസ്റ്റ് വാല്യൂബ്ൾ പ്രൊഫഷനൽ) അവാർഡ് കോഴിക്കോട് കുറ്റിച്ചിറ വയലിൽ കണ്ണാടിപറമ്പത്ത് മുഹമ്മദ് അൽഫാന്. സാങ്കേതിക രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 90 രാജ്യങ്ങളിൽ നിന്നായി ലഭിച്ച മൂവായിരത്തോളം അപേക്ഷകളിൽ നിന്നാണ് മൈക്രോസോഫ്റ്റ് മുഹമ്മദ് അൽഫാനടക്കം 16 പേരെ തെരഞ്ഞെടുത്തത്.25 വർഷത്തിനിടയിൽ ഈ വിഭാഗത്തിലെ അവാർഡ് നാല് ഇന്ത്യക്കാർക്കാണ് ലഭിച്ചത്. മൈക്രോസോഫ്റ്റ്'എക്സൽ, പവർ ബി ഐ എന്നീ സോഫ്റ്റ് വെയറുകൾ ഉഗാണ്ട, ടാൻസാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ എൻ ജി ഒകൾക്കും യു കെ, ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും മുഹമ്മദ് അൽഫാൻ ഓൺലൈനിലൂടെ പഠിപ്പിക്കുകയായിരുന്നു.ദരിദ്ര രാജ്യങ്ങളിലെ എൻ ജി ഒകളായിരുന്നു ഇതിൽ കൂടുതലും. ഐ ടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് ജനപ്രിയ സോഫ്റ്റ് വെയറുകൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുകയായിരുന്നു മുഹമ്മദ് അൽഫാൻ. ഈ സേവനം പരിഗണിച്ചാണ് അവാർഡ്.പരപ്പിൽ എം എം ഹൈസ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡാറ്റാ അനലിറ്റിക് എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഈ പുസ്തകം മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബി ബി എവിദ്യാർത്ഥികൾക്ക് ടെക്സ്റ്റ് ബുക്കായി പരിഗണിച്ചിരുന്നു. ആമസോണിലെ ടോപ് സെൽ വിഭാഗത്തിലും ഉൾപ്പെട്ടിരുന്നു.ബംഗളൂരുവിലും ഗൾഫ് രാജ്യങ്ങളിലും ഐ ടി കമ്പനികളിൽ 14 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്.നിലവിൽ കോർപ്പറേറ്റ് കമ്പനികൾക്കും ബിസിനസ് സ്കൂളുകൾക്കും മറ്റും ട്രെയിനിങ്ങ് നൽകി വരികയാണ്.
ഭാര്യ: ഇടിയങ്ങര ദൂശാ വീട്ടിൽ റഫ
മക്കൾ: സിദാൻ, രഹാൻ
Don't Miss
© all rights reserved and made with by pkv24live