ചലച്ചിത്ര നടൻ കെ.പി.ഉമ്മർ
പുരസ്കാരങ്ങൾ സമ്മാനിച്ചു
ചലച്ചിത്ര നടൻ കെ.പി.ഉമ്മർ അനുസ്മരണവേദിയുടെ കെ.പി.ഉമ്മർ പുരസ്കാരങ്ങൾ കണ്ണൂരിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.
സംവിധായകൻ മോഹൻ കുപ്ലരി ഉദ്ഘാടനം ചെയ്തു.
എയറോസിസ് കോളേജ് എംഡി.
ഡോക്ടർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര സംവിധായകൻ ഷെരീഫ് ഈസ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ,
സ്വാഗതസംഘം ചെയർമാൻ എം.ടി. പ്രകാശൻ,
ജനറൽ കൺവീനർ
റഹിം പൂവാട്ടുപറമ്പ്,
ആർജെ.കൈലാസ്, റഷീദ് മുതുകാട് തുടങ്ങിയവർ പ്രസംഗിച്ചു.
ആലക്കോട് ഫിലിംസിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.എം.ഹരിദാസ്,
മനോരമ ന്യൂസ് സീനിയർ ന്യൂസ് പ്രൊഡ്യൂസർ വിവേക് മുഴക്കുന്ന്, തിങ്കളാഴ്ച നിശ്ചയം സിനിമയിലെ നായകൻ അർജുൻ, നടൻ സുനിൽസൂര്യ, നടി ഉണ്ണിമായ, ഇർഷാദ്, ശോഭന നായർ, തച്ചിലോട്ട് നാരായണൻ, ഗിനീഷ് കടിയങ്ങാട്, രമേഷ് പുതിയമഠം, ഹണി കെ. എ., പ്രിയേഷ് അഴീക്കോട്, ബിജു പുത്തൂര്, മുകുന്ദൻ തൃശ്ശിലേരി, ബ്രിജേഷ് പ്രതാപ്, ശ്രീജിത്ത് മാരിയൽ, രാജേഷ് മല്ലർകണ്ടി, സനീഷ് ജെയിംസ്, അലീഷ ജോസഫ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ പുരസ്കാരങ്ങൾ സ്വീകരിച്ചു.