Peruvayal News

Peruvayal News

മർഹും ശൈഖുന അബ്ദുള്ള കുട്ടി ഉസ്താദ്‌ മഖ്തൂമി പൊന്നാനിയുടെ നാല്‍പതാം ഉറൂസ് ചെറൂപ്പ ഷറഫുദ്ദീൻ ജുമാ മസ്ജിദിൽ നടന്നു:

മർഹും ശൈഖുന അബ്ദുള്ള കുട്ടി ഉസ്താദ്‌ മഖ്തൂമി പൊന്നാനിയുടെ നാല്‍പതാം ഉറൂസ് ചെറൂപ്പ ഷറഫുദ്ദീൻ ജുമാ മസ്ജിദിൽ നടന്നു:


 ചെറൂപ്പ മർഹും ശൈഖുന അബ്ദുള്ള കുട്ടി ഉസ്താദ്‌ മഖ്തൂമി പൊന്നാനിയുടെ നാല്‍പതാം ഉറൂസ് ചെറൂപ്പ ഷറഫുദ്ദീൻ ജുമാ മസ്ജിദിൽ നടന്നു. 

ഉസ്താദിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് ഉസ്താദ്‌ പ്രാർത്ഥന നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്ഥലം ഖത്തീബ് കെ. സി. മുഹമ്മദ് ഫൈസി,  കാസിമി സൈതലവി  മുസ്ലിയാര്‍, 

കോയ മുസ്ലിയാര്‍  പുവ്വാട്ടുപറമ്പ്, സ്ഥലം മുഹദ്ദീൻ മുഹമ്മദലി മുസ്ലിയാര്‍, യാസിർ മാസ്റ്റർ, മഹല്ല് പ്രസിഡന്റ് എ കെ മുഹമ്മദലി എന്നിവർ നേതൃത്വം നല്‍കി.
 അന്നദാന ഉദ്‌ഘാടനം കെ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. ചെറൂപ്പയില്‍ വർഷത്തിൽ നടത്തി വരാറുള്ള ആണ്ട് പരിപാടിയാണ് ഇന്ന്‌ രാവിലെ 10 മണിക്ക് മുതൽ നടന്നത്. മഹല്ലിലുള്ള നല്ലവരായ ദീനിസനേഹികളുടെ അകമഴിഞ്ഞ സഹായവും പ്രവർത്തനവും ഏറിയ പങ്ക്‌ വഹിച്ചു. ഒരുപറ്റം ചെറുപ്പക്കാര്‍ എല്ലാം മറന്ന് ഉസ്താദിന്റെ ഉറൂസിന്റെ പ്രവര്‍ത്തനത്തിൽ സജീവമായി പങ്കെടുത്തു.
നാളെ തിങ്കളായിച്ച രാവിലെ പൊന്നാനി ശൈഖുന അബ്ദുള്ളകുട്ടി ഉസ്താദിന്റെ ഖബർ സിയാറത്ത് നടക്കുന്നതാണ്
Don't Miss
© all rights reserved and made with by pkv24live