Peruvayal News

Peruvayal News

ചെറുകുളത്തൂരിൽ നിന്ന് പറന്ന് ഉയർന്ന് വേനൽ തുമ്പി കലാജാഥ

ചെറുകുളത്തൂരിൽ നിന്ന് പറന്ന് ഉയർന്ന് വേനൽ തുമ്പി കലാജാഥ


ചെറുകുളത്തൂർ : 
ബാലസംഘം കുന്നമംഗലം ഏരിയാ വേനൽ തുമ്പി കലാജാഥ ചെറുകുളത്തൂരിൽ നിന്ന് പ്രയാണം ആരംഭിച്ചു .22 കേന്ദ്രങ്ങളിൽ പര്യടനം നടത്തി  മെയ് 15 ന് കുരിക്കത്തൂരിൽ സമാപിക്കും. ബാലസംഘം ജില്ലാ സെക്രട്ടറി അഖിൽ നാസിം ഉദ്ഘാടനം ( ഫ്ലാഗ് ഓഫ് ) ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം എം പ്രസാദ് അദ്ധ്യക്ഷനായി.ജാഥാ ക്യാപ്റ്റൻ ധീരജിന് പതാക അഖിൽ നാസിം കൈമാറി. സിപിഐഎം ജില്ലാക്കമ്മറ്റി അംഗം  പി കെ പ്രേംനാഥ്, സിപിഐഎം ഏരിയാ സെക്രട്ടറി പി ഷൈപു, ബാലസംഘം ജില്ലാ കൺവീനർ വി സുന്ദരൻ,പഞ്ചായത്ത് അംഗം പി അനിത എന്നിവർ സംസാരിച്ചു. ബാലസംഘം ഏരിയാ സെക്രട്ടറി എസ് ധീരജ് സ്വാഗതവും ബാലസംഘം ഏരിയാ കൺവീനർ സുനിൽ കാവുങ്ങൽ നന്ദിയും പറഞ്ഞു.
ജാഥ ക്യാപ്റ്റൻ :എസ് ധീരജ് 
വൈസ് ക്യാപ്റ്റൻ : അശ്വനി
മാനേജർ : സുനിൽ കാവുങ്ങൽ
കോർഡിനേറ്റർ : ഇ സുനി
Don't Miss
© all rights reserved and made with by pkv24live