Peruvayal News

Peruvayal News

വിശപ്പു രഹിത കേരളം സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

വിശപ്പു രഹിത കേരളം 
സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു 

വിശപ്പ് രഹിത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ ഹോട്ടൽ കട്ടാങ്ങലിൽ പി.ടി.എ റഹീം എം.എൽ. എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഹോട്ടൽ ആരംഭിച്ചത്.
പാചകം ചെയ്ത ഭക്ഷണം ആവശ്യക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. 
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
എം സുഷമ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺമാരായ എം.ടി പുഷ്പ, റീന മാണ്ടിക്കാവിൽ, മെമ്പർ പി.കെ അബ്ദുൽഹകീം, പഞ്ചായത്ത് സെക്രട്ടറി പി രജനി, അസി. സെക്രട്ടറി കെ.എ ജയലേഖ, ഇ വിനോദ് കുമാർ, ചുലൂർ നാരായണൻ, ടി.കെ സുധാകരൻ, അഹമ്മദ്കുട്ടി അരയങ്കോട്, 
കെ നാരായണൻ നമ്പൂതിരി, ബാലകൃഷ്ണൻ കൊയിലേരി, വിനോദ് മാട്ടാത്തോടി സംസാരിച്ചു.
ജില്ലാ സപ്ലൈ ഓഫീസർ
കെ രാജീവ് സ്വാഗതവും 
താലൂക്ക് സപ്ലൈ ഓഫീസർ കെ.പി കൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live