Peruvayal News

Peruvayal News

കളരി മർമ്മ നാട്ട് വൈദ്യൻമാർ ക്ഷേമനിധിയിൽ അംഗങ്ങളാകണം:ടി.എം.സി.അബൂ ബക്കർ:

കളരി മർമ്മ നാട്ട് വൈദ്യൻമാർ ക്ഷേമനിധിയിൽ അംഗങ്ങളാകണം. 
ടി.എം.സി.അബൂ ബക്കർ .
കോഴിക്കോട്:
60 വയസ്സിന് മുമ്പുള്ള പാരമ്പര്യ കളരി മർമ്മ നാട്ട് വൈദ്യരംഗത്തെ പ്രവർത്തകർ നിർബന്ധമായും ക്ഷേമനിധിയിൽ അംഗങ്ങളാകണമെന്ന് പി.കെ.എം.എൻ.വി.എഫ് (എസ്. ടി.യു)  
സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സി.അബൂബക്കർ ഓർമ്മിപ്പിച്ചു. 
 പി.കെ.എം.എൻ.വി.എഫ് (എസ്.ടി.യു) കോഴിക്കോട് ജില്ലാ സ്പെഷ്യൽ മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യക്ഷേമനിധി അംഗമായി സി.കെ.മൊയ്തീൻ കുട്ടി ഗുരുക്കളെ ചേർത്തി ഉൽഘാടനവും അദ്ദേഹം നിർവഹിച്ചു.  പി.കെ.എം.എൻ.വി.എഫ് (എസ്.ടി.യു ) ജില്ലാ പ്രസിഡണ്ട് ഒ.കെ.എം. അലി ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ഇബ്റാഹീം സ്വാഗതവും - ട്രഷറർ എ.എം.എസ് അലവി നന്ദിയും പറഞ്ഞു. എസ്.ടി.യു മെമ്പർഷിപ്പ് പ്രവർത്തനം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. സി.കെ.മൊയ്തീൻ കുട്ടി ഗുരുക്കൾ, മുബാറക്ക് ഗുരുക്കൾ എലത്തൂർ, സുഹറാബി കൊടിയത്തൂർ, സലീം ഗുരുക്കൾ പാണ്ടികശാല, കബീർ ഗുരുക്കൾ നടുവട്ടം, മജീദ് ഗുരുക്കൾ മണാശ്ശേരി, പി.മുഹമ്മദ് ഗുരുക്കൾ മുക്കം, സൈതുമുഹമ്മദ് ഗുരുക്കൾ പെരുമണ്ണ, തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ കളരി മർമ്മ പ്രവർത്തകർക്ക് ക്ഷേമനിധി പ്രവർത്തനത്തിനാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്യാൻ ജില്ലാ പ്രവർത്തക സമിതിയംഗമായ മജീദ് ഗുരുക്കൾ മണാശ്ശേരിയെ യോഗം ചുമതലപ്പെടുത്തി.

Don't Miss
© all rights reserved and made with by pkv24live