Peruvayal News

Peruvayal News

സ്പെഷ്യൽ കെയർ സെൻ്റർ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

സ്പെഷ്യൽ കെയർ സെൻ്റർ 
സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു 

ചാത്തമംഗലം ആർ.ഇ.സി സ്കൂളിൽ ആരംഭിച്ച സ്പെഷ്യൽ കെയർ സെന്ററിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും തൊഴിൽ പരിശീലനവും ഉറപ്പു വരുത്തി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
റോബോട്ടിക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടക്കമുള്ള 
മാറുന്ന സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി സമൂഹ നന്മയ്ക്ക് പുതിയ ഉൽപ്പന്നങ്ങൾ രൂപകല്പന ചെയ്യാനും ക്ലാസ്റൂം പഠനത്തിനപ്പുറം 
കുട്ടികളുടെ അധിക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ടിങ്കറിങ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ. എ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, ബ്ലോക്ക് മെമ്പർ പി ശിവദാസൻനായർ, ഗ്രാമപഞ്ചായത്ത് മെമ്പർ സബിത സുരേഷ്, വിദ്യാഭ്യാസ ഉപഡയരക്ടർ വി.പി മിനി, ഹയർ സെക്കൻ്ററി റീജ്യനൽ ഡയറക്ടർ ടി.എം ശൈലജ ദേവി, വൊക്കേഷനൽ ഹയർ സെക്കണ്ടറി അസി. ഡയരക്ടർ എം ഷെൽവമണി, എ.ഇ.ഒ കെ.ജെ പോൾ, എസ്.എസ്.കെ ഡി.പി.എം വി.ടി ഷീബ, പി ജിജി, പി.ആർ വിനേഷ്, ടി അസീസ്, ജോസഫ് തോമസ്, പ്രജീഷ് കുമാർ, രാഘവൻ, ലിഷ പൊന്നി, 
എൻ ബാബു, പി ഷൈപു, കെ ഗോപാലകൃഷ്ണൻ, ടി.കെ സുധാകരൻ, എൻ.പി ഹംസ മാസ്റ്റർ, എം.ടി വിനോദ്, കൽപ്പള്ളി നാരായണൻ നമ്പൂതിരി, രാജൻ ചാലിയേടത്ത്, എം. കെ. സി അബൂബക്കർ ഹാജി സംസാരിച്ചു. 
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ സ്വാഗതവും 
എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live