Peruvayal News

Peruvayal News

സമഗ്ര ശിക്ഷാ കേരളം:

സമഗ്ര ശിക്ഷാ കേരളം:
ഔട്ട് ഓഫ് സ്കൂൾ -
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി രണ്ട് മാസത്തേ റെസിഡൻഷ്യൽ തൊഴിൽ പരിശീലനം.
മന്ത്രി മുഹമ്മദ് റിയാസ് നാളെ ഞായറാഴ്ച  വൈകിട്ട് 8 മണിക്ക് 
ഉൽഘാടനം നിർവ്വഹിക്കും.



ഭിന്നശേഷി കുട്ടികൾക്ക് - അവരുടെ ശാരീരികമായ പരിമിതികളെ മറികടക്കുന്നതിനും അക്കാദമിക മുന്നേറ്റം സാധ്യമാക്കുന്നതി നും നിരവധി പരിപാടികൾ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും പ്രത്യേക പരിഗണനയർഹിക്കുന്ന /വ്യത്യസ്തങ്ങളായ ശേഷികളുള്ള ഇവർക്ക് തൊഴിലധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുക അതുവഴി സമൂഹത്തിൽ മാന്യമായി ജീവിക്കുന്നതിനുള്ള ആ ത്മവിശ്വാസം ഉണ്ടാക്കുക എന്ന വലിയ ലക്ഷ്യം കൈവരിക്കുന്നതിനുതകുന്ന പദ്ധതികൾ ഇതുവരെ നടപ്പിലാ ക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ 2021-22 വർഷം STARS പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി കാഴ്ചപരിമിതിയുള്ളവരും കേൾവി പരിമിതിയുള്ളവരുമായ 30 കുട്ടികൾക്കായി തൊഴിലധിഷ്ഠിത പുനരധിവാസത്തിനായി 2 മാസത്തെ കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടു കൂടിയ National Skill Qualification Framework (NSQF) Training  കൊളത്തറ കാലിക്കറ്റ് ഹയർ സെക്കണ്ടറി വികലാംഗ വിദ്യാലയത്തിൽ  വെച്ച് റെസിഡൻഷ്യൽ ആയി നടത്തുകയാണ്.
 കാഴ്ചപരിമിതിയുള്ളവർക്കായി DOMESTIC DATA ENTRY OPERATOR എന്ന കോഴ്സും കേൾവി പരിമിതിയുള്ളവർക്കായി FIELD TECHNICIAN _Computing and Peripherals എന്ന കോഴ്സുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 

2 മാസം റസിഡൻഷ്യൽ ആയാണ് പരിശീലനം നൽകുന്നത്. കുട്ടികൾക്ക് ശാരീരിക മാനസിക ഉല്ലാസങ്ങൾ ഉണ്ടാക്കാൻ യോഗ, വ്യത്യസ്ത കലാ കായിക പ്രവർത്തനങ്ങൾ, തൊഴിൽ വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ, ഇന്റേൺഷിപ്പ് തുടങ്ങിയവ കരിക്കുലത്തിന്റെ ഭാഗമാണ്. 

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന കുട്ടികൾക്ക് പ്രമുഖ തൊഴിൽ ശാലകളുമായി ചേർന്ന് തൊഴിൽ നൽകുക എന്നത് ഈ പ്രോഗ്രാമിന്റെ ഒരു പ്രധാന ഉദ്ദേശ്യം കൂടിയാണ്.  കാഴ്ചപരിമിതിയുള്ളവരും കേൾവി പരിമിതിയുള്ള വരുമായ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയമായത് കൊണ്ടും പ്രത്യേക പരിശീലനം ലഭിച്ച ട്രെയിനർ മാരെയും ഒപ്പം ഹോസ്റ്റൽ സൗകര്യങ്ങളും നൽകാൻ കഴിയുന്ന സ്ഥാപനം എന്ന നിലയിലാണ് സർക്കാർ  Calicut HSS for the Handicapped എന്ന വിദ്യാലയത്തെ ട്രെയിനിംഗ് സെന്ററായി തെരഞ്ഞെടുത്തത്. 13 ലക്ഷത്തോളം രൂപയാണ് SSK ഇതിനായി നീക്കിവെച്ചിട്ടുള്ളത്. വിവിധ ജില്ലകളിൽ നിന്നായി പരിശീലനത്തിലെത്തിയവരിൽ ഏതാണ്ട് പൂർണ്ണമായി തന്നെ കാഴ്ച/കേൾവി പരിമിതിയുള്ളവരും സംസാരശേഷിയില്ലാത്തവരുമുണ്ട്.     


മന്ത്രി മുഹമ്മദ് റിയാസ് 8/5/22 ന് ഞായറാഴ്ച  വൈകിട്ട് 8 മണിക്ക് 
ഉൽഘാടനം നിർവ്വഹിക്കും.
Don't Miss
© all rights reserved and made with by pkv24live