Peruvayal News

Peruvayal News

എസ്എസ്എൽസി,+2 പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കോഴിക്കോട് ജില്ലാ ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കന്ററി കെമിസ്ട്രി അധ്യാപക കൂട്ടായ്മയായ 'അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേർസ് കോഴിക്കോട്' അനുമോദിച്ചു....

വിജയികളെ അനുമോദിച്ചു....

കോഴിക്കോട്:
2022 പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥികളെയും  എസ്എസ്എൽസി,+2 പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കെമിസ്ട്രി ആധ്യാപകരുടെ മക്കളെയും കോഴിക്കോട് ജില്ലാ ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കന്ററി കെമിസ്ട്രി അധ്യാപക കൂട്ടായ്മയായ 'അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേർസ് കോഴിക്കോട്' അനുമോദിച്ചു....

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഫൗസിയ, കെമിസ്ട്രി അസോസിയേഷൻ പ്രസിഡണ്ട് ഹരി ലാൽ, സെക്രട്ടറി ഷഫീൻ, അഷ് റഫ് ,സുധീഷ്, രഞ്ജിത്ത്, ഷീന, അരൂപ, ആൽഫ, ലീന, സമീർ, ഹക്കീം തുടങ്ങിയ അധ്യാപകർ സംസാരിച്ചു ..
Don't Miss
© all rights reserved and made with by pkv24live