Peruvayal News

Peruvayal News

ആവാസ വ്യവസ്ഥയെ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് വനമിത്ര അവാർഡ് ജേതാവും പ്രകൃതിസ്നേഹിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ തച്ചോലത്ത് ഗോപാലൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു....

മനുഷ്യനടക്കം എല്ലാ ജീവജാലങ്ങൾക്കുമായുള്ള  ആവാസ വ്യവസ്ഥയെ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് 
വനമിത്ര അവാർഡ് ജേതാവും പ്രകൃതിസ്നേഹിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ തച്ചോലത്ത് ഗോപാലൻ വിദ്യാർത്ഥികളെ 
ഉദ്ബോധിപ്പിച്ചു.

സ്വാർത്ഥതയില്ലാതെ പ്രകൃതിയോടിണങ്ങി ജീവിക്കാൻ  മനുഷ്യൻ ഒരുങ്ങിയാൽ പ്രകൃതിയുടെ കുളിർമ ആസ്വദിക്കാൻ  മനുഷ്യന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കളൻതോട്
എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിലെ ഗ്രീൻ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ അങ്കണത്തിൽ അദ്ദേഹം അശോകമരം നടുകയും ചെയ്തു.

 ഗ്രീൻ ക്ലബ്ബും  സ്കൂൾ സി.സി എ യും
സംയുക്തമായി നടത്തിയ പരിപാടിയിൽ
സ്കൂൾ പ്രിൻസിപ്പാൾ  രമേഷ് കുമാർ 
സി.എസ് അധ്യക്ഷതവഹിച്ചു.


ഫെല്ല  ഷാജഹാൻ ,ഫ്രയ ഷാജഹാൻ, ഹയ ഇഫ്ര  എന്നിവർ പ്രകൃതി സംരക്ഷണസന്ദേശ കവിത ആലപിച്ചു.

ക്ലബ്ബ് കോ-ഓഡിനേറ്റർമാരായ റിനോഷ് ജോസ് ,റുസൈന, സി.സി എ കോ-ഓഡിനേറ്റർ ബിനു മുക്കം, സജീവൻ ചാരുകേശി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഗ്രീൻ ക്ലബ്ബ് അംഗം പാർവണ സ്വാഗതവും ശ്രേയ എസ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live