Peruvayal News

Peruvayal News

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിങ്ങൾ സംതൃപ്തനാണോ......?

ഇന്ന് സമൂഹത്തിൽ ഒരുപാട് നിർധനരായ കുടുംബങ്ങളുണ്ട്.
ആരും തിരിഞ്ഞു നോക്കാതെ ഒറ്റപ്പെട്ടവർ. രോഗങ്ങൾ വന്ന് തുടർചികിൽസക്ക് പണമില്ലാത്തത് കാരണത്താൽ പുറന്തള്ളപ്പെട്ടവർ. അവരെയെല്ലാം സഹായിക്കുന്ന സമയത്ത് നിങ്ങൾ സംതൃപ്തരാണോ.
സമൂഹത്തിൽ നിന്നും എതിർപ്പുകൾ വന്നാൽ പോലും അതൊന്നും വകവെക്കാതെ യാതൊരു ലാഭവും ഇല്ലാതെ ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവർ ഒരുപാടുണ്ട്. അവരെല്ലാം തന്നെ ഇത്തരം കാര്യങ്ങളിൽ സംതൃപ്തരാണ്.
കാരണം നമുക്ക് കൈകാലുകൾ ഉണ്ട് അതെല്ലാം തന്നെ അനക്കാൻ പറ്റുന്നതും ആണ്. എന്നാൽ കണ്ണും കാതും കാലുകളും കൈകളും പ്രവർത്തനരഹിതമായ ഒരുപാട് ആളുകൾ ഇന്ന് സമൂഹത്തിൽ അധിവസിച്ചു കൊണ്ടിരിക്കുന്നു.
അവിടെ ചെന്ന് അവരോടൊപ്പം കുശലം പറയാനോ അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനോ ചിലർ വിസമ്മതം കാണിക്കുന്നു. അവരെ നാം നെഞ്ചോട് ചേർത്തു പിടിക്കുകയല്ലേ വേണ്ടത്..
സോഷ്യൽ മീഡിയ ചാരിറ്റി ഇന്ന് വളരെ സജീവമാണ്.... ഒരുപാട് കുടുംബങ്ങൾക്ക് അത്താണിയായി സോഷ്യൽ മീഡിയ ഇന്ന് വളർന്നു കഴിഞ്ഞു...
അർഹതപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ അവർക്ക് വേണ്ടി നാം ഓരോരുത്തരും ശബ്ദിക്കുമ്പോൾ അനുയോജ്യമായ രീതിയിൽ ആ കുടുംബം രക്ഷപ്പെട്ടു കഴിഞ്ഞാൽ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നുതന്നെയാണ്....
ഒരുപക്ഷേ നമ്മൾ കാരണമായിരിക്കും ആ കുടുംബം രക്ഷപ്പെടുന്നത്...
ജീവിച്ചിരിക്കുന്ന സമയത്ത് നാം ഓരോരുത്തരും സമൂഹത്തിന് എന്ത് ചെയ്തു എന്നുള്ള ചോദ്യത്തിന് ചിലർക്ക് ഉത്തരം കിട്ടുക എന്നത് വളരെ ദുർബം ആയിരിക്കും....
എന്നാൽ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അത്തരം ചോദ്യങ്ങൾക്ക് തലകുനിക്കാതെ മറുപടി പറയാൻ കഴിയും...
നമുക്ക് സമൂഹത്തിന് ജീവിച്ചിരിക്കുന്ന സമയത്ത് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമോ അതെല്ലാം തന്നെ ചെയ്തുകൊണ്ടേയിരിക്കുക...
നമ്മൾ കാരണം ഒരു കുടുംബം രക്ഷപ്പെട്ടാൽ
അതിനെക്കാൾ പുണ്യകർമ്മങ്ങളിൽ മറ്റൊന്നുമില്ല....
     ലേഖനം ഫൈസൽ പെരുവയൽ
Don't Miss
© all rights reserved and made with by pkv24live