Peruvayal News

Peruvayal News

പൊതു വിദ്യാലയത്തിന് ഗുജറാത്തിൽ നിന്നൊരു കൈതാങ്ങ്.....

പൊതു വിദ്യാലയത്തിന് ഗുജറാത്തിൽ നിന്നൊരു കൈതാങ്ങ്

പന്നിക്കോട് എയുപി സ്കൂളിന് 4 ലക്ഷം രൂപ ചിലവിൽ അസംബ്ലി ഹാൾ നിർമ്മിച്ചു നൽകി കാന്തി പിണ്ടൂരിയ.
 സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്
ഗുജറാത്ത് വ്യവസായിയുടെ സഹായഹസ്തം. ഗുജറാത്ത് സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ കാന്തിപിണ്ടൂരിയയാണ് മലയോര മേഖലിലെ  പൊതു വിദ്യാലയത്തിന് അസംബ്ലി ഹാൾ നിർമ്മിച്ചു നൽകിയത്..  4 ലക്ഷം രൂപ ചിലവഴിച്ചാണ് 
പന്നിക്കോട് എ യു പി സ്കൂളിന് 
ഹാൾ നിർമ്മിച്ച്
നൽകിയത്.ഇതോടെ സ്കൂളിന് മാത്രമല്ല നാട്ടിലേയും വിവിധ പ്രവർത്തനങ്ങൾക്ക് ഇത് ഉപകാരപ്രദമായി. ഹാളിൻ്റെ ഉദ്ഘാടനം പത്മശ്രീജേതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ഗുജറാത്തിലെ സന്ദേശ് പത്രത്തിൻ്റെ പത്രാധിപരുമായ ദേവേന്ദ്ര പട്ടേൽ നിർവഹിച്ചു. 
സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരിഅധ്യക്ഷനായി. കാന്തി പിണ്ടൂരിയ, വാർഡ് മെമ്പർ ബാബു പൊലുകുന്ന്,
പി ടി എ പ്രസിഡൻ്റ് സി.ഹരീഷ്
 സൻജയ് സിംഗ്, ജയ്പാൽ,കിരിട്ട്, യു എ മുനീർ, ഡോ.ആബിദ
ഫാറൂഖി, ബഷീർ പാലാട്ട്, സി.ഫസൽ ബാബു, ഉണ്ണി കൊട്ടാരത്തിൽ, ബാബു മൂലയിൽ, രമേശ് പണിക്കർ, മജീദ് പുളിക്കൽ, പ്രധാനാധ്യാപിക വി.പി ഗീത, പി.വി അബ്ദുല്ല, റസീന മജീദ്, പി.കെ ഹഖീംമാസ്റ്റർ കളൻ തോട് ,സെയ്ദ് കിഴുപറമ്പ്, തുടങ്ങിയവർ സംസാരിച്ചു. 2019 ൽ
പന്നിക്കോട് ലൗ ഷോർസ്കുളിൽ രാഹുൽ ഗാന്ധി സന്ദർശിച്ച സമയത്ത് കാന്തി പിണ്ടൂരിയ  വേദിയിലുണ്ടായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ കുറിച്ച് രാഹുൽ വേദിയിൽ സംസാരിക്കുകയും ചെയ്തിരുന്നു .ഇതോടെയാണ് കാന്തിക്കും   കുടുംബത്തിനും പൊതു വിദ്യാലയങ്ങൾ കാണണമെന്ന ആഗ്രഹം ഉടലെടുത്തത്.ഉടൻ തന്നെ ലൗ ഷോർ സെക്രട്ടറി യു.എ മുനീറിനോട് തന്റെ ആവശ്യം അറിയിച്ചു. മുനീറാവട്ടെ താൻ പഠിച്ച  തൊട്ടടുത്ത പന്നിക്കോട് എ യു പി സ്കൂളിലേക്ക് അവരെ കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് അന്നത്തെ
പിടിഎ പ്രസിഡന്റ് ബഷീർ പാലാട്ട് തങ്ങളുടെ ആവശ്യം അറിയിക്കുകയായിരുന്നു . പണം നൽകാൻ തയ്യാറാണന്ന് അദ്ധേഹം അറിയിക്കുകയും ചെയ്യുകയായിരുന്നു. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം കേരളത്തിലെത്തിയ കാന്തി പിണ്ടുരിയയും സംഘവും കൂടുതൽ സഹായങ്ങൾ ഉറപ്പ് നൽകിയാണ് തിരിച്ചു പോയത്
Don't Miss
© all rights reserved and made with by pkv24live