Peruvayal News

Peruvayal News

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ പങ്ക് പുസ്തകം പ്രകാശനം ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ പങ്ക് പുസ്തകം പ്രകാശനം ചെയ്തു.

എ ആർ കൊടിയത്തുർ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ പങ്ക് എന്ന പുസ്തകം എം കെ രാഘവൻ എം പി പ്രകാശനം ചെയ്തു. കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
അബുൽ കലാം ആസാദ് ഫൗണ്ടേഷൻ പ്രസിഡണ്ട് സയ്യിദ് ഹാശിം അൽ ഹദ്ദാദ് അദ്ധ്യക്ഷനായിരുന്നു .ടി പി ചെറൂപ്പ,
ഇ.കെ.എം പന്നൂർ (കെ എൻ എം)
ഡോ ജ്യോഷോ മാർ ഇ ഗനിത്തിയോസ്  (കേരള ധർമ്മരാജ്യ വേദി),
ഫൈസൽ പൈങ്ങോട്ടായി (ജമാഅത്തെ ഇസ്‌ലാമി )
മുജീബ് ഒട്ടുമ്മൽ (വിസ്ഡം) അഡ്വ മുഹമ്മദ് ദാനിഷ്(കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ )
അബ്ദുൽ കലാം (എസ് വൈ എസ് ), നാസർ എടോടി, ഹൈദ്റോസ് തുറാബ് തങ്ങൾ, എഡ്യുമാർട് മാനേജർ കെ.മുജീബു റഹിമൻ ,ട്രെൻഡ് ബുക്സ് എഡിറ്റർ സതിഷ് കെ.സതീഷ് എന്നിവർ പ്രസംഗിച്ചു.മുക്കം എം എ എം ഒ കോളേജ് ചരിത്ര വിഭാഗം തലവൻ ഡോ അജ്മൽ മുഈൻ പുസ്തക പരിചയം നടത്തി.ഗ്രന്ഥകാരൻ എ ആർ കൊടിയത്തൂർ മറുമൊഴി നടത്തി, ആസാദ് 
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ ഖാസി മുൽ ഖാസിമി സ്വാഗതം പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live