Peruvayal News

Peruvayal News

സംസ്ഥാനത്ത് ലൈംഗിക അരാജകത്വം വളര്‍ത്താന്‍ ശ്രമം: ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷൻ

സംസ്ഥാനത്ത് ലൈംഗിക അരാജകത്വം വളര്‍ത്താന്‍ ശ്രമം: ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷൻ
 സമൂഹത്തില്‍ നിലനില്‍ക്കുന്ന കുടുംബ ഭദ്രതയും ധാര്‍മിക ജീവിതവും ഇല്ലായ്മ ചെയ്തു ലൈംഗിക അരാജകത്വം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍  സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു.
  സദാചാരം, സമൂഹം, പുരോഗമനം എന്ന പ്രമേയത്തിലാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത് 
  സംസ്ഥാനത്തെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചു ചില വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ നേതൃത്വത്തിലണ് ഇത്തരം ആശയ പ്രചാരണം വ്യാപകമായി നടത്തിവരുന്നത്.

മതനിരാസവും, സ്വതന്ത്ര ചിന്താഗതികളും വളര്‍ത്തി ലിബറല്‍ ജീവിത സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് ചില വിദ്യാര്‍ഥി, യുവജന സംഘടനകൾ ശ്രമിക്കുന്നത്
 പ്രകൃതി വിരുദ്ധമായ സ്ത്രീപുരുഷസമത്വവും, ജെൻഡർ ന്യൂട്രൽ ആശയങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണം.

 വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യം തിരിച്ചറിയപ്പെടാതെ പോകുന്നത് ഉത്തമ സമൂഹ സൃഷ്ടിയെ പ്രതികൂലമായി ബാധിക്കും.
 മുസ്ലിം സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏകോപന സംവിധാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ജാഗ്രത മുസ്ലിം നേതൃത്വം കാണിക്കണമെന്നും ജനജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. സദാചാരം സമൂഹം പുരോഗമനം  എന്ന വിഷയത്തിൽ 
വിസ്ഡം  ഇസ്ലാമിക് ഓർഗനൈസേഷൻ മെഡിക്കൽ കോളേജ് മണ്ഡലം 
ജനൽ ജാഗ്രത സദസ്സ് നടത്തി
പെരുമണ്ണ അൽ ബഷീറ  ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ ഫൈസൽ ഒളവണ്ണ ഉദ്ഘാടനം ചെയ്തു മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാൻ കെ പി സ്വാഗതം പറയുകയും പ്രസിഡണ്ട് ആലി ടി എം അധ്യക്ഷത വഹിക്കുകയും ചെയ്തു   യൂത്ത്  മണ്ഡലം സെക്രട്ടറി ശിഹാബുദ്ദീൻ കെ  പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു
 യൂത്ത് ജില്ലാ ഭാരവാഹി ഹനാൻ ബാസിത് വിഷയം അവതരിപ്പിച്ച് സംസാരിക്കുകയും 
 സക്കരിയ പെരുമണ്ണ നന്ദി പറയുകയും ചെയ്തു
Don't Miss
© all rights reserved and made with by pkv24live