Peruvayal News

Peruvayal News

പ്രളയം നാശം വിതച്ചവർക് അടിയന്തിര സഹായം നൽകണം:ഇന്ത്യൻ നാഷ്ണൽ ലീഗ്.

കോഴിക്കോട്:
കാലാവർഷ കൊടുതി യിൽ വീട് നഷ്ട്ടപെട്ടു ദുരിതശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കും  അടിയന്ത്ര സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യൻ നാഷ്ണൽ ലീഗ് കോഴികോട് ജില്ലാ പ്രവർത്തക സമിതി കേരളാഗവണ്മെന്റ് നോട് ആവശ്യപ്പെട്ടു.നിത്യോപയോഗ സാധനങ്ങൾക് മേൽ GST ചുമത്തി വിലകയറ്റം സ്യഷ്ടിക്കാനുള്ളകേന്ദ്ര സർക്കാരിനെതിരെയും കിഫ്‌ബിയെ തകർക്കാനുള്ള നീകത്തിനു എതിരെയും ഇടത് ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) നടത്തുന്ന പ്രതിഷേധ സമരങ്ങൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.പ്രവർത്തക സമിതി യോഗംആക്ടിങ് പ്രസിഡന്റ്‌ ഹുസൈൻകോയ തങ്ങളുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉത്ഘാടനം ചെയ്തു. പി. എൻ കെ. അബ്ദുള്ള, നാസർ, അബൂബക്കർ ഹാജി പുള്ളാവൂർ ഷമീർ, റസാഖ് മാസ്റ്റർ കൊട് വള്ളി. പി.ടി.മുഹമ്മദ് മാവൂർ 'അഷ്‌റഫ്‌ പുതുമ, നാസർ വെള്ളയിൽ, റഹീം, സലാം, മൻസൂർ, വി.പി. ഇബ്രാഹിം,  അഷ്‌റഫ്‌, യു.പി.അബൂബക്കർ, നൗഫൽ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. (ജനറൽ സെക്രട്ടറി ഒ.പി.അബ്ദുറഹിമാൻസ്വാഗതവും,. കുഞ്ഞമ്മത് മാസ്റ്റർ നന്ദിയും പറഞ്ഞു. ഫോട്ടൊ - ഇന്ത്യൻ നാഷ്ണൽ ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കാസീം ഇരിക്കുർ ഉദ്ഘാടനം ചെയ്യുന്നു.
Don't Miss
© all rights reserved and made with by pkv24live