ഒരു മനുഷ്യൻറെ ഏറ്റവും വലിയ വികാരം എന്താണ്...?

ഒരു മനുഷ്യൻറെ ഏറ്റവും വലിയ വികാരം എന്താണ്...?


ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരം എന്താണ് എന്ന് ചോദിച്ചാൽ പലർക്കും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പങ്കുവെക്കാൻ ഉള്ളത്.
എന്നാൽ ഒരു മനുഷ്യൻറെ ഏറ്റവും വലിയ വികാരം എനിക്ക് തോന്നിയത് വിശപ്പാണ്.
വിശപ്പാണ് ഒരു മനുഷ്യൻറെ ഏറ്റവും വലിയ വികാരം.
ഇന്ന് സുഹൃത്തുക്കളുടെ വിവാഹ ചടങ്ങിലോ മറ്റു സൽക്കാരങ്ങളിലോ പങ്കെടുക്കുമ്പോൾ നമുക്കറിയാം എത്രയെത്ര ഭക്ഷണം അമിതമായി വേസ്റ്റ് ആവുന്നു.
എന്നാൽ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി വകയില്ലാതെ തെരുവോരങ്ങളിൽ കഴിയുന്നവരെ നാം കാണാറില്ലേ....
തെരുവിൽ കഴിയുന്നവരും
 മനുഷ്യനാണ്...

തെരുവോരങ്ങളിൽ പലതരത്തിലുള്ള കോപ്രായങ്ങളും കളിക്കുന്നവരെ നമുക്ക് കാണാം.. അതെല്ലാം തന്നെ ഒരു നേരത്തെ വിശപ്പകറ്റാൻ വേണ്ടി മാത്രമാണ്.
മഴയോ വെയിലോ വകവെക്കാതെ കോഴിക്കോട് അങ്ങാടിയിലൂടെ റാലി വലിക്കുന്നതും വിശപ്പകറ്റാൻ...
ബഹുനില കെട്ടിടത്തിന്റെ മുകളിൽ കയറിക്കൊണ്ട് ജോലി ചെയ്തുകൊണ്ടിരിക്കുന്നതും ഇതേ അവസ്ഥക്ക് തന്നെ...
സമൂഹത്തിൽ പുറലോകം അറിയിക്കാതെ മുഴു പട്ടിണിയിൽ കഴിയുന്നവർ ഇന്നും ഏറെയാണ്..
വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാതെ ജീവൻ ഒടുക്കിയതും ഉണ്ട്..
നമ്മൾ നാല് നേരം ഭക്ഷിക്കുമ്പോൾ തന്റെ ചുറ്റുപാടുകൾ പട്ടിണിയിൽ ആണോ എന്നുള്ളത് നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയല്ലേ..
അയൽപക്കങ്ങൾ പട്ടിണിയിൽ കിടക്കുന്ന സമയത്തും നമ്മളിവിടെ ആവേശത്തോടെ ആഹ്ലാദത്തോടെ നൂറുകൂട്ടം വിഭവങ്ങൾ ഒരുക്കി ആർഭാട ജീവിതം നയിക്കുന്നതും നാം ഇന്ന് എത്രയോ കണ്ടുകൊണ്ടിരിക്കുന്നു.
ഒഴിവു സമയങ്ങളിൽ തെരുവിൽ കഴിയുന്ന വരെ നാം മാനിക്കണം..
ഒരു നേരത്തെ ഭക്ഷണം എങ്കിലും അവരുടെ വിശപ്പകറ്റാൻ നമുക്ക് സാധിക്കുമെങ്കിൽ അതൊരു പുണ്യകർമ്മം അല്ലേ....
   ലേഖനം: ഫൈസൽ പെരുവയൽ