Peruvayal News

Peruvayal News

കളൻതോട് M E S രാജ റസിഡൻഷ്യൽ സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം കൊണ്ടാടി

ഹിരോഷിമ നാഗസാക്കി ദിനാചരങ്ങളോടനുബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷൻ മത്സരവും യുദ്ധവിരുദ്ധ സന്ദേശ ക്യാൻവാസ് പെയിൻറിംഗും സംഘടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനങ്ങളോട് അനുബന്ധിച്ച് കളൻ തോട്   എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ വിവിധ  പരിപാടികൾ സംഘടിപ്പിച്ചു.
യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന
പവർ പോയിന്റ് പ്രസന്റേഷൻ മത്സരം, ക്യാൻവാസ്  പെയിന്റിങ്ങ് തുടങ്ങിയവയാണ്  ദിനാചരണത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചത് . 

സ്കൂൾ സി.സി.എ യും   ഐ.ടി ക്ലബ്ബും ചേർന്ന് നടത്തിയ പവർ പോയിൻറ് പ്രസന്റേഷനിൽ
8 ഗ്രൂപ്പുകളിലായി 16 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

പ്രിൻസിപ്പൽ  രമേശ് കുമാർ സി എസ് , ഹെഡ്മാസ്റ്റർ കേശവൻ പി , 
അധ്യാപകരായ ഫിറേസ് കെ ,
ഖാസിം ഷാ പി , ഷൈജു , വിനീത കെ, റോഷ്നി വി.കെ, ദിൽജിത്ത്, ബിനു മുക്കം, സജീവൻ ചാരുകേശി ,എന്നിവർ നേതൃത്വം നൽകി.

 
യുദ്ധകെടുതിയെ വരച്ച് കാണിക്കുന്ന ക്യാൻവാസ് പെയിൻ്റിംഗും വിദ്യാർത്ഥികൾ തയ്യാറാക്കി.
സ്കൂൾ സി.സി.എ യുംടെയും  ആർട്ട് വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ്  വലിയ പ്രതലത്തിൽ പെയിന്റിംഗ് ഒരുക്കിയത്.

യുദ്ധവിരുദ്ധ പ്ലക്കാർഡുകളും ഇതോടൊപ്പം പ്രദർശിപ്പിച്ചു.ചിത്രകലാ അധ്യാപകൻ ബിനു മുക്കത്തിൻ്റെ നേതൃത്വത്തിലാണ്  സി.സി.എ യിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ ക്യാൻവാസ് പെയിൻറിംഗ് തയ്യാറാക്കിയത്.
.

Don't Miss
© all rights reserved and made with by pkv24live