Peruvayal News

Peruvayal News

കടകളിൽ ആരോഗ്യ വകുപ്പ് റെയ്ഡ്: നിരോധിത പുകയില ഉൽപ്പന്നങ്ങളും പ്ലാസ്റ്റിക് കവറുകളും പിടികൂടി.

പ്ലാസ്റ്റിക് നിരോധനം: കൊടിയത്തൂരിൽ നടപടികൾ ഊർജിതമാക്കി.

കടകളിൽ ആരോഗ്യ വകുപ്പ് റെയ്ഡ്: നിരോധിത പുകയില ഉൽപ്പന്നങ്ങളും പ്ലാസ്റ്റിക് കവറുകളും പിടികൂടി.

കൊടിയത്തൂർ : 
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ
ഉത്തരവുപ്രകാരം 
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയതിൻ്റെ  ഭാഗമായി 
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലും
നടപടികൾ ശക്തമാക്കി.

ആരോഗ്യ വകുപ്പിൻ്റേയും
പഞ്ചായത്ത് ജീവനക്കാരുടേയും നേതൃത്വത്തിലാണ് 
നടപടികൾ ശക്തമാക്കിയത്.
ഇതിൻറെ ഭാഗമായി 
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ 
പഞ്ചായത്ത്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ 
പരിശോധന നടത്തി.
കൊടിയത്തൂർ, ഗോതമ്പ് റോഡ് ,പന്നിക്കോട്, എരഞ്ഞിമാവ്  തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 
നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും 
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ,
നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ പിടികൂടി.

ആദ്യഘട്ടത്തിൽ കട ഉടമകൾക്ക് താക്കീത് നൽകിയതായും വരുംദിവസങ്ങളിലും നടപടികൾ ശക്തമാക്കുമെന്നും 
നിരോധനം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും 
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപിക പറഞ്ഞു.

നിയമലംഘനത്തിന് ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25000 രൂപയും 
മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപയും ആണ് പിഴ ഈടാക്കുന്നത്. തുടർന്ന് 
വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ജെ എച്ച് ഐ പറഞ്ഞു.

സ്കൂളുകൾക്ക് സമീപം പ്രവർത്തിക്കുന്ന കടകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടക്കം വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനക്ക് ജെ എച്ച് ഐ ദീപിക, പഞ്ചായത്ത് ജീവനക്കാരായ കെ.കെ സുരേന്ദ്രൻ, വിഷ്ണു പ്രസാദ്, സുമയ്യ, നാദിയ തുടങ്ങിയവർ നേതൃത്വം നൽകി.

പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് പ്രത്യേക ബോധവൽക്കരണം നൽകുമെന്നും ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കുമെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി.
Don't Miss
© all rights reserved and made with by pkv24live