കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ്ങിന്റെ പൂക്കള മത്സരം ശ്രദ്ധേയമായി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റിന്റെ കീഴിൽ വനിത വിങ്ങിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
വർണ്ണാഭമായ പൂക്കള മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
മത്സരത്തിൽ ഒരുപാട് പേർ പങ്കെടുത്തെങ്കിലും ഒന്നും രണ്ടും സ്ഥാനം നേടിയവരെ തിരഞ്ഞെടുക്കുകയും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് വി മാമുക്കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വനിതാ വിംഗ് പ്രസിഡണ്ട് സബിത അധ്യക്ഷതയും നിർവഹിച്ചു.
വനിത വിംഗ് സെക്രട്ടറി ശ്രീലത സ്വാഗതവും യൂണിറ്റ് ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ കുറ്റിക്കാട്ടൂർ യൂത്ത് വിങ്ങ് പ്രസിഡണ്ട് ഷമീർ കുറ്റിക്കാട്ടൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു