Peruvayal News

Peruvayal News

ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതയുടെ ഭാഗമാക്കണം- എം.എസ്.എം വിദ്യാർത്ഥി സമ്മേളനം

ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതയുടെ ഭാഗമാക്കണം- എം.എസ്.എം വിദ്യാർത്ഥി സമ്മേളനം

മാളിക്കടവ്: 
വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം ശക്തമാക്കണമെന്നും മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്മെന്റ്(എം.എസ്.എം) കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റി സംഘടിപ്പിച്ച 'ഹൈസെക്' ഹയർസെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന തലമുറയെ പുരോഗമനത്തിന്റെ പേരിൽ അരാജകത്വത്തിലേക്ക് നയിക്കുന്ന ലിബറൽ സമീപനങ്ങൾ തിരിച്ചറിയാൻ വിദ്യാർത്ഥി സമൂഹം തയ്യാറകാണമെന്നും 'അധാർമികത പുരോഗമനമല്ല' എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം ആഹ്വാനം ചെയ്തു. മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്‌കൂളിൽവെച്ച് നടന്ന സമ്മേളനം ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം നസീർ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷനായിരുന്നു. വിവിധ സെഷനുകളിൽ പങ്കെടുത്തുകൊണ്ട് പി.കെ സകരിയ്യ സ്വലാഹി, ഹാഫിസ് റഹ്മാൻ മദനി, അൻസാർ നന്മണ്ട, അലി ശാക്കിർ മുണ്ടേരി, ബഷീർ പട്ടേൽത്താഴം, അബ്ദുൽ വഹാബ് സ്വലാഹി,ഷമീർ ഖാൻ, വളപ്പിൽ അബ്ദുസ്സലാം, നിസാർ ഒളവണ്ണ എന്നിവർ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു.
പാലത്ത് അബ്ദുറഹ്മാൻ മദനി,എ.പി കുഞ്ഞാമു,മുഹമ്മദ് കമാൽ,ജാസിർ രണ്ടത്താണി,ഫവാസ് മൂസ, അസ്ജദ് കടലുണ്ടി, ജാനിഷ് പെരുമണ്ണ, ശമൽ പൊക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ മുഴുവൻ പ്രതിനിധികളും പങ്കെടുത്ത ലഹരി വിരുദ്ധ പ്രതിഞ്ജ എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ ചൊല്ലി കൊടുത്തു.
Don't Miss
© all rights reserved and made with by pkv24live