Peruvayal News

Peruvayal News

കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ രാത്രികാല മെഡിക്കൽ ക്യാമ്പ്നടത്തി.

കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ രാത്രികാല മെഡിക്കൽ ക്യാമ്പ്നടത്തി.
പെരുവയൽ ഗ്രാമ പഞ്ചായത്ത്  1 ഉം 2 ഉം വാർഡിൽ പെട്ട പെരിങ്ങൊളം  പ്രദേശത്തെ താമസക്കാരായ അതിഥി തൊഴിലാളികൾക്ക് വേണ്ടി പെരിങ്ങൊളം ഗവ: യൂ.പി സ്കൂളിൽ വെച്ച് മുക്കം ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ന്റെ യും പെരുവയൽ ഹെൽത് സെന്ററിലെ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ഇന്ദുലേഖ കെ ടി യുടെയും നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രസ്തുത ക്യാംപിൽ പ്രൊജക്ട് മാനേജർ അമിജേഷ് കെ വി ബോധവത്ക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.  പ്രൊജക്ട് ഡോക്ടർ നിഷാം ആരോഗ്യ പരിശോധനകളും ലൈംഗീകരോഗ നിർണയവും നടത്തുകയും, താമരശ്ശേരി താലൂക്ക് ആശുപത്രി ജ്യോതിസ് കേന്ദ്രത്തിലെ കൗൺസിലർ ദിവ്യാദിവേഷ്, ലാബ് ടെക്നീഷ്യൻ ചിത്രാ ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ HIV പരിശോധനയും JHI ഇന്ദുലേഖയുടെ നേതൃത്വത്തിൽ മലേറിയ, ക്ഷയം, കുഷ്ഠരോഗ നിർണ്ണയം മുതലായവയുടെ  പരിശോധനയും നടന്നു. വാർഡ് മെമ്പർ പ്രീതി , പ്രൊജക്ടിലെ മറ്റ് ഫീൽഡ് കോഡിനേറ്റർമാരായ ഷിജു,ഷൈജ,സന്ദീപ്  ആശാ വർക്കർമാരായ സതി സി കെ , സുധ എം, ലതാനന്ദിനി പി, RRT വളണ്ടിയർ ഷിജേഷ് എം വി, മുൻ വാർഡ് മെമ്പർ R V ജാഫർ എന്നിവരും ക്യാമ്പിൽ സന്നിഹിതരായിരുന്നു.
Don't Miss
© all rights reserved and made with by pkv24live