Peruvayal News

Peruvayal News

ഭിന്നശേഷി വിദ്യാർഥികൾക്ക് പൊതു സ്ഥാപനങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി.

മാവൂർ:  ഭിന്നശേഷി വിദ്യാർഥികൾക്ക്  പൊതു സ്ഥാപനങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി. 
ഫ്ളൈയിഗ് വിങ്ങ്സ് എന്ന  
പേരിൽ മാവൂർ ബിആർസി ആണ് അഞ്ചു പഞ്ചായത്തുകളിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി  പ്രാദേശിക പഠനയാത്ര 
സംഘടിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്തിന്റേയും ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് യാത്ര നടത്തിയത്.
 ഭിന്നശേഷി വിദ്യാർഥികൾക്ക് നവ്യ അനുഭവങ്ങൾ ലഭ്യമാക്കുകയും സ്ഥാപനങ്ങളെ അടുത്തറിയാനും അവസരം ഒരുക്കുകയാണ് ലക്ഷ്യം. മാവൂർ പോലീസ് സ്റ്റേഷൻ, മീഡിയവൺ , റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ബീച്ച്, അക്കോറിയം തുടങ്ങിയ സ്ഥലങ്ങളാണ് കുട്ടികൾ സന്ദർശിച്ചത്. പഠനയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് മാവൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. 
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ,
ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ മാസ്റ്റർ, എ.ഇ.ഒ പോൾ കെ.ജെ,
എ സി പി കുഞ്ഞു iമൊയ്തീൻകുട്ടി, ബി.പി.സി ജോസഫ് തോമസ് , സി ആർ സി സി ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ബി ആർ സി പ്രവർത്തകർ, സ്പെഷൽ എഡ്യുക്കേറ്റർമാർ രക്ഷിതാക്കൾ എന്നിവർ പങ്കാളികളായി..
Don't Miss
© all rights reserved and made with by pkv24live