Showing posts with label ഡൽഹി ന്യൂസ്. Show all posts
Showing posts with label ഡൽഹി ന്യൂസ്. Show all posts

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് ഇന്റർവ്യൂ

No comments
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് ഇന്റർവ്യൂവിന് കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ നിന്നും അപേക്ഷ സമർപ്പിച്ചവരിൽ ഒരു ബാച്ചിന് 24,25,26 തീയതികളിൽ കോഴിക്കോട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും.




 അറിയിപ്പ് ലഭിക്കാത്തവർ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0471 2339233

സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവരെ നിയമിക്കുന്നതിന് കൊച്ചിയിൽ ഇന്റർവ്യൂ നടക്കും.

No comments
സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവരെ നിയമിക്കുന്നതിന് കൊച്ചിയിൽ ഇന്റർവ്യൂ നടക്കും.


 HAAD/DOH പാസായവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം  gcc@odepc.in  എന്ന് ഇ-മെയിലിലേക്ക് 30 നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക്  www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.

സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്‍കി.

No comments
ന്യൂഡല്‍ഹി: സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്‍കി. 




പദ്ധതി സുഗമമായി നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സൈനിക് സ്‌കൂളുകളില്‍ മതിയായ വനിതാ ജീവനക്കാരെയും ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലിംഗസമത്വം, സായുധ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, കേന്ദ്രസര്‍ക്കാരിന്‍റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം. 2021-22 അധ്യയന വര്‍ഷം മുതല്‍ വിവിധ ഘട്ടങ്ങളായാകും ഇത് നടപ്പാക്കുക.

രണ്ട് വര്‍ഷം മുമ്ബ് മിസോറാമിലെ ചിങ്ചിപ്പിലെ സൈനിക് സ്‌കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകമാനം 33 സൈനിക് സ്‌കൂളുകളാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ 2017-ല്‍ നടത്തിയ പൈലറ്റ് പ്രോജക്ടിലാണ് ആറ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വനിതാ കേഡറ്റുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നത്.

ശബാബ്‌ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു.

No comments
ശബാബ്‌ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു. 


 ജുബൈൽ  : ഐ എസ്‌ എം മുഖപത്രമായ ശബാബ്‌ വാരികയുടെ ഓണ്‍ലൈന്‍ എഡിഷന്‍ പ്രചാരണപ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചു. പ്രവാസി എഴുത്ത് കാരൻ  ബാപ്പു തേഞ്ഞിപ്പലം  സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ ജനറൽ സെക്രട്ടറി യൂസഫ് കൊടിഞ്ഞി യിൽ  നിന്നും കോപ്പി സ്വീകരിച്ചു കൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രിന്റ്‌ മീഡിയകള്‍ ഓണ്‍ലൈനിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്ന സഹചര്യത്തില്‍ ശബാബും കാലത്തിനൊപ്പം സഞ്ചരിക്കുകയാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

 സൗദിയിൽ  ഓണ്‍ലൈന്‍ വരിചേര്‍ക്കുന്നതോടൊപ്പം കേരളത്തിലെ കുടുംബങ്ങള്‍ക്കും കോപ്പികള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വികരിക്കും.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി സലീം കടലുണ്ടി സ്വാഗതം പറഞ്ഞു തുടങ്ങിയ പ്രോ ഗ്രാമിൽ  ഇസ്ലാഹി സെന്റർ  പ്രസിഡന്റ്‌  ഫാറൂഖ് സ്വലാഹി അദ്യക്ഷദ വഹിച്ചു 
പ്രോ ഗ്രാമിൽ  നൗഷാദ് കുനിയിൽ മുഖ്യ പ്രഭാഷണം നടത്തി, 
 ജമാൽ കൊടുവള്ളി നന്ദി അറിയിച്ചു.

തിരുവനന്തപുരം കഴക്കൂട്ടത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട കഴക്കുട്ടം ഇൻഫോസിസിന് സമീപത്ത് നിന്നും 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

No comments
തിരുവനന്തപുരം കഴക്കൂട്ടത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട
കഴക്കുട്ടം ഇൻഫോസിസിന് സമീപത്ത് നിന്നും 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.



ടെക്നോപാർക്ക് കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ച 15 കിലോ കഞ്ചാവുമായാണ് യുവാവ് പിടിയിലായത്.നെയ്യാറ്റിൻകര താലൂക്കിൽ വെളളറട വില്ലേജിൽ നിരപ്പിൽ ദേശത്ത് കൂതാളി ശാന്തിഭവനിൽ ഗോപി മകൻ ജിനോ (22) ആണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്. എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് ബൈക്കിൽ വരികയായിരുന്ന ജിനോ പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചിരുന്നത്. കാട്ടാക്കട, അമരവിള എക്സൈസ് റേയ്ഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിനോ. കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നതായ വിവരം ലഭിച്ച എക്സൈസിന്റെ നിരീക്ഷണത്തിനൊടുവിലാണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കി.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ പ്രദീപ്റാവു , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ എന്നിവരെ കൂടാതെ പ്രിവൻറ്റീവ് ആഫീസർമാരായ കെ ആർ രാജേഷ് , ടി ഹരികുമാർ ,തോമസ് സേവ്യർ ഗോമസ് ,സിവിൽ എക്സൈസ് ആഫീസർമാരായ A ജസീം,പി സുബിൻ, എസ് ഷംനാദ്, ആർ രാജേഷ്, വിപിൻ,സുരേഷ് ബാബു വനിതാ സിവിൽ എക്സൈസ് ആഫീസർ ബി സിമി എക്സൈസ് ഡ്രൈവർ എം സുനിൽ കുമാർ എന്നിവരും പങ്കെടുത്തു

ക്ഷീര കർഷകരുടെ മക്കൾക്ക് മിൽമയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നൽകും

No comments
ക്ഷീര കർഷകരുടെ മക്കൾക്ക് മിൽമയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നൽകും


മിൽമ, മലബാർ മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയനിൽ വരുന്ന ഒഴിവുകളിലേക്ക് ക്ഷീര കർഷകരുടെ മക്കളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മലബാർ മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ   യൂസഫ് കോറോത്ത്. മിൽമ നടപ്പിലാക്കുന്ന സഹകരണ വികസന പരിപാടിയുടെ ഉത്ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു  അദ്ദേഹം.  മലബാർ മേഖലാ യൂണിയൻ്റെ പ്രവർത്തന പരിധിയിലുളള കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്  ജില്ലകളിലെ സാമ്പത്തിക പ്രയാസം  അനുഭവിക്കുന്ന വിധവകളായ ക്ഷീര  കർഷകർക്ക് വീടുവെച്ചുനൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ഓരോ ജില്ലകളിൽ നിന്നും ഓരോ ക്ഷീരകർഷകരെ ഈ സാമ്പത്തിക വർഷത്തിൽ പരിഗണിക്കും. കൂടാതെ നിലവിൽ ഒരു പശുവിനെ വളർത്തുന്ന കർഷകർക്ക് മറ്റൊരു പശുവിനെകൂടി വാങ്ങുന്നതിന് 50,000 രൂപ പലിശ രഹിത വായ്പ അനുവദിക്കുമെന്നു അദ്ദേഹം അറിയിച്ചു. ഇതിനായി രണ്ടു കോടി രൂപ മേഖലാ യൂണിയൻ്റെ ബജറ്റിൽ ഉൾപ്പടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചക്കിട്ടപാറ  ക്ഷീരസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്  നടത്തിയ ചടങ്ങിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു.
മികച്ച ക്ഷീര കർഷകൻ ശ്രീ. രവീന്ദ്രൻ കക്കോറമേൽ, മികച്ച ക്ഷീര കർഷക ശ്രീമതി.റാണി മാളിയേക്കൽ എന്നിവരെ പേരാമ്പ്ര ക്ഷീര വികസന ഓഫീസർ ശ്രീ.മുഹമ്മദ് നവാസ് ആദരിച്ചു. മുതിർന്ന ക്ഷീര കർഷകനായ ശ്രീ.കുഞ്ഞിരാമക്കുറപ്പിനുളള ഉപഹാരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പ്രേമൻ എൻ.കെ വിതരണം ചെയ്തു. ഏറ്റവും ഗുണമേന്മയുളള പാൽ നൽകിയ ബിജുജോസഫിനുളള ഉപഹാരം  യൂസഫ് കോറോത്തും വിതരണം ചെയ്തു. പി&ഐ വിഭാഗം അസി. മാനേജർ ശ്രീ.സി.എ.പുഷ്പരാജൻ 'ക്ഷീരമേഖലയുടെ കാലിക പ്രസ്ക്തി' എന്ന വിഷയത്തിലും വെറ്റിനറി ഓഫീസർ ശ്രീ. നിർമ്മൽകുമാർ.യു 'പശുപരിപാലനത്തിലെ പുത്തൻ രീതികളും മൃഗചികിൽസയിലെ നാട്ടറിവുക
ളും' എന്ന വിഷയത്തിലും സീനിയർ സൂപ്പർവൈസർ ശ്രീ. ഷാജി. വി 'ഭക്ഷ്യ സുരക്ഷാ നിയമവും പാലിൻ്റെ പരിശുദ്ധി' എന്ന വഷയത്തിലും ക്ലാസെടുത്തു. ചക്കിട്ടപാറ ക്ഷീര സംഘം പ്രസിഡണ്ട് ശ്രീ. ജെയിംസ് എം.സി. മാളിയേക്കൽ, സെക്രട്ടറി ശ്രീമതി.ഏലിയാമ ജോസഫ്, മിൽക്ക് പ്രക്യൂർമെൻ്റ് ഓഫീസർ ശ്രീ. പ്രശോഭ് കെ എന്നിവർ സംസാരിച്ചു. 65-ാം വയസിൽ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുധം നേടിയ സെബാസ്റ്റ്യൻ പുഞ്ചാക്കുന്നിനെ ആദരിച്ചു. സഹകരണ വികസന പരിപാടിയുടെ ഭാഗമായി മിൽമയുടെ വയനാട് ഡെയറി പ്ലാൻ്റിലും വെറ്റിനറി സർവ്വകലാശാലയുടെ പൂക്കോട് ഫാമിലും വയനാട് മീനങ്ങാടിയിലുളള മിൽമയുടെ വ്യവസായിക പുൽകൃഷിത്തോട്ടത്തിലേക്കും പഠനയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

സെക്കൻഡറി റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

No comments
സെക്കൻഡറി റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.


സമഗ്ര ശിക്ഷാ തിരുവനന്തപുരം ജില്ലയിലെ വിവിധ ബി ആർ സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലിമെന്ററി, സെക്കൻഡറി റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷണൽ ബി.എഡും അല്ലെങ്കിൽ ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷണൽ ഡിപ്ലോമയുമാണ് സെക്കൻഡറി വിഭാഗത്തിന്റെ യോഗ്യത. എലിമെന്ററി വിഭാഗത്തിൽ പ്ലസ്ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷണൽ ഡിപ്ലോമയും ഉള്ളവരെ പരിഗണിക്കും. ഒക്‌ടോബർ 26ന് രാവിലെ 10.30ന് എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ കൂടിക്കാഴ്ച നടത്തും.  ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ എത്തണം.  ഫോൺ: 0471-2455591/90.

കണ്ണനെല്ലൂർ പരിശീലന കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ നിയമനം നടത്തുന്നു.

No comments
കണ്ണനെല്ലൂർ പരിശീലന കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ നിയമനം നടത്തുന്നു.


ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള കണ്ണനെല്ലൂർ പരിശീലന കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത പ്ലസ്ടു, ഡി.സി.എ നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22ന് രാവിലെ 11ന് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം
.

മദീനക്കടുത്ത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു

No comments
മദീനക്കടുത്ത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു


സൗദിയിൽ തീർത്ഥാടകരുമായി പോകുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35 പേർ മരിച്ചു.

മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. ഉംറ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.

കൂട്ടിയിടച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്. 39 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

സൗദി ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല.

വിവിധ ഏഷ്യൻ രാജ്യങ്ങളിലെ തീർത്ഥാടകർ ബസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ അൽ-ഹംന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2019-20 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ബിരുദ കോഴ്‌സ് ക്ലാസുകൾ ഒക്‌ടോബർ 23ന് ആരംഭിക്കും.

No comments
2019-20 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ബിരുദ കോഴ്‌സ് ക്ലാസുകൾ ഒക്‌ടോബർ 23ന് ആരംഭിക്കും.



 കോഴ്‌സിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികൾ നിശ്ചിത ദിവസം തന്നെ അലോട്ട്‌മെന്റ് നേടിയ കോളേജുകളിൽ ഹാജരാകണമെന്ന് മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ അറിയിച്ചു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം ഹരിത നൈപുണ്യവികസന പരിശീലനപദ്ധതി നടപ്പാക്കുന്നു.

No comments
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം ഹരിത നൈപുണ്യവികസന പരിശീലനപദ്ധതി നടപ്പാക്കുന്നു.


കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹായധനത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം ഹരിത നൈപുണ്യവികസന പരിശീലനപദ്ധതി നടപ്പാക്കുന്നു.

അപേക്ഷ www.gsdp-envis.gov.in മുഖേന സമര്‍പ്പിക്കാം. അവസാന തീയതി: ഒക്ടോബര്‍ 25. വിവരങ്ങള്‍ക്ക്: 0471-2548210, envkerala@gmail.com, www.kerenvis.nic.in

22 ാംമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 18,19,20 തിയതികളില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്. സ്‌കൂളില്‍ നടക്കും.

No comments
22 ാംമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 18,19,20 തിയതികളില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്. സ്‌കൂളില്‍ നടക്കും. 



അന്നേ ദിവസം ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ വാഹനങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റപ്പാലം എല്‍.എസ്.എന്‍ കോണ്‍വെന്റില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കലോത്സവം ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു. പ്രോഗ്രാം                              -9447534921 താമസം, രജിസ്‌ട്രേഷന്‍            -9249638627, 9447940431, 9495502818, 9446494148 പബ്‌ളിസിറ്റി                         -9744444358,9497466947 ഭക്ഷണം                               -9447922823 വെല്‍ഫെയര്‍                         -9447315166 ലൈറ്റ് ആന്‍ഡ് സൗണ്ട്            -7907975797, 9895104555 പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ്- 8281165986, 9447897654 ഗതാഗതം                              - 9946284665

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

No comments
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.


ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലെയും വൈക്കം, ഷൊർണൂർ, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡുകളിലേയും കാസർകോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലേയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഈ വാർഡുകളിലെ കരട് വോട്ടർപട്ടിക ഇന്ന് (ഒക്‌ടോബർ 16 ന്)  പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും ആക്ഷേപങ്ങളും ഒക്‌ടോബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. പേര് ഉൾപ്പെടുത്തുന്നതിന് - ഫോം നാല്, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് - ഫോം ആറ്,  പോളിംഗ് സ്റ്റേഷൻ/വാർഡ് സ്ഥാനമാറ്റം - ഫോം ഏഴ് എന്നീ അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോം -അഞ്ചിൽ നേരിട്ടോ, രജിസ്റ്റേർഡ് തപാലിലൂടെയോ അപേക്ഷിക്കണം.  ഓൺലൈൻ അപേക്ഷകൻ കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് സമർപ്പിക്കേണ്ടത്. അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീർപ്പ് കൽപ്പിക്കുന്നതിനുള്ള  അവസാന തീയതി നവംബർ 11 ആണ്.  അന്തിമ വോട്ടർപട്ടിക നവംബർ 13-ന്  പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുളള യോഗ്യതാതീയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുമ്പോ  18 വയസ് തികഞ്ഞിട്ടുള്ളവർക്കാണ് പുതുതായി പേര് ചേർക്കാനുള്ള അപേക്ഷ നൽകാൻ കഴിയുന്നത്.  കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും                  പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക www.lsgelection.kerala.gov.in -ൽ ലഭ്യമാണ്. പത്തനംതിട്ട ജില്ലയിൽ കടപ്ര ഗ്രാമ പഞ്ചായത്തിലെ ഷുഗർ ഫാക്ടറി വാർഡ്, കോന്നി ഗ്രാമ പഞ്ചായത്തിലെ എലിയറയ്ക്കൽ, ആലപ്പുഴ ജില്ലയിൽ അരൂക്കുററി ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡ്, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ  ചതുർത്ഥ്യാകരി, പത്തിയൂർ ഗ്രാമപഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയിൽ അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമ പഞ്ചായത്തിലെ നാൽപാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എൽ.എഫ് ചർച്ച് വാർഡ്, ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട വാർഡ്, എറണാകുളം ജില്ലയിൽ മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ തോട്ടുവ വാർഡ്, തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിലെ തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്,   മലപ്പുറം ജില്ലയിൽ പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ തോട്ടേക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമ പഞ്ചായത്തിലെ കൊളങ്ങാട്ട്താഴ, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കൂട്ടങ്ങാരം, മണിയൂർ ഗ്രാമ പഞ്ചായത്തിലെ എടത്തുംകര, പതിയാക്കര നോർത്ത് വാർഡുകൾ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത്, വയനാട് ജില്ലയിൽ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോക്കുഴി,  കണ്ണൂർ ജില്ലയിൽ രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ എടക്കാട് വാർഡ്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിൾ വാർഡ്, കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിലെ മാലോം, കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നത്.

വിമുക്ത ഭടന്‍മാരുടെ മക്കളില്‍ നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

No comments
വിമുക്ത ഭടന്‍മാരുടെ മക്കളില്‍ നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


വിമുക്ത ഭടന്‍മാരുടെ മക്കളില്‍ നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 വര്‍ഷത്തില്‍, പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. ഫോണ്‍ -0495 2771881.

തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കി വരുന്ന ഇലക്ടറൽ വെരിഫിക്കേഷൻ പ്രോഗ്രാം നവംബർ 18 വരെ നീട്ടി

No comments
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കി വരുന്ന ഇലക്ടറൽ വെരിഫിക്കേഷൻ പ്രോഗ്രാം നവംബർ 18 വരെ നീട്ടി



തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കി വരുന്ന ഇലക്ടറൽ വെരിഫിക്കേഷൻ പ്രോഗ്രാം നവംബർ 18 വരെ നീട്ടി. 2020 ജനുവരി യോഗ്യതാ തീയതിയായി നിശ്ചയിച്ച് സമ്മതിദായക പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക സമ്മതിദായക പട്ടിക പുതുക്കൽ പരിപാടിയോടനുബന്ധിച്ച് ഒക്‌ടോബർ 15ന് കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നത് നവംബർ 25ലേയ്ക്ക് മാറ്റി. പൊതുജനങ്ങൾക്ക് നവംബർ 25 മുതൽ ഡിസംബർ 24 വരെ അവകാശങ്ങളും ആക്ഷേപങ്ങളും ഫയൽ ചെയ്യാം. 2020 ജനുവരി 20ന് സമ്മതിദായക പട്ടിക അന്തിമമായി പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വീണ്ടും നോട്ട് നിരോധനം : രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകൾ ഇനിയില്ല. അച്ചടി അവസാനിപ്പിച്ച് റിസർവ്വ് ബാങ്ക്.

No comments
വീണ്ടും നോട്ട് നിരോധനം : രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകൾ ഇനിയില്ല. അച്ചടി അവസാനിപ്പിച്ച് റിസർവ്വ് ബാങ്ക്.




ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനൊരുങ്ങി റിസർവ് ബാങ്ക്. 2000 നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിട്ടുണ്ട്. വിവരാവകാശ മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വയ്കതമാക്കിയത്. രാജ്യത്തെ കളളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിക്കുന്നത്. ഈ തീരുമാനത്തിന്റെ തുടർച്ചയായി 2000 രൂപയുടെ നോട്ടുകൾ പ്രചാരണത്തിൽ നിന്നും പിൻവലച്ചേക്കുമെന്നും റപ്പോർട്ടുകളുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കറൻസി പ്രിന്റ് അച്ചടിക്കുന്ന ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് ഒറ്റ 2000 നോട്ട് പോലും അച്ചടിച്ചിട്ടില്ല.
എ.ടി.എമ്മുകളിലും മറ്റും ഏറെ നാളുകളായി 2000 നോട്ടിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനു പിറകെയാണ് വിവരാവകാശ അപേക്ഷയിൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായുളള
റിസർവ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്. 2000 രൂപ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിർത്താനായി റിസർവ് ബാങ്ക് തീരുമാനിക്കുന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതിൽ കുറവ് വരുത്തി പിന്നീടത് പൂർണമായും നിർത്തുകയായിരുന്നു.
നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെങ്കിലും അനിയന്ത്രിതമായ അളവിലുള്ള കളളപ്പണ ഇടപാടുകൾക്ക് തടയിടാൻ കഴിയുമെന്ന് അധികൃതർ കരുതുന്നു. യൂറോപ്പ്യൻ രാജ്യങ്ങൾ പതിവായി ഈ രീതി സ്വീകരിക്കാറുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധൻ നിതിൻ ദേശായിയും പറയുന്നു. 2016 ഡിസംബർ 8ന് 500, 1000 നോട്ടുകൾ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 201617 സാമ്പത്തിക വർഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 201718ൽ ഇത് 11 കോടി നോട്ടുകളായി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 4.6 കോടി രൂപയായതായും കണക്കുകൾ വ്യക്തമാക്കുന്നു.

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്റ്റാര്‍ട്ട് - അപ് വിമണ്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്‌സ് 2019 (സോഫ്റ്റ് വെയര്‍ പ്രൊഡക്‌ട്) നല്‍കുന്നു.

No comments
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്റ്റാര്‍ട്ട് - അപ് വിമണ്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്‌സ് 2019 (സോഫ്റ്റ് വെയര്‍ പ്രൊഡക്‌ട്) നല്‍കുന്നു.


സ്വയം സംരംഭകത്വ ശ്രമങ്ങള്‍ക്കും ഇന്ത്യന്‍ ഡിജിറ്റല്‍ യുഗത്തിന് നേതൃത്വം നല്‍കാനും വനിതകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്റ്റാര്‍ട്ട് - അപ് വിമണ്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്‌സ് 2019 (സോഫ്റ്റ് വെയര്‍ പ്രൊഡക്‌ട്) നല്‍കുന്നു.

നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്ബനീസ് (നാസ്‌കോം) ന്റെ സഹകരണത്തോടെ നല്‍കുന്ന അവാര്‍ഡുകള്‍ ആറ് വിഭാഗങ്ങളില്‍ സമ്മാനിക്കും.

ഇന്നൊവേറ്റീവ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍, സാറ്റാര്‍ട്ടപ്പ് ലീഡര്‍ ഓഫ് ദി ഇയര്‍, എമേര്‍ജിങ് സാറ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍, ബെസ്റ്റ് സോഷ്യല്‍ ഇംപാക്‌ട് സ്റ്റാര്‍ട്ടപ്പ്, സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ (ടെക്‌നോളജി), സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ (ഹെല്‍ത്ത്‌കെയര്‍, അഗ്രിക്കള്‍ച്ചര്‍, വാട്ടര്‍ മാനേജ്‌മെന്റ് എന്നീ മൂന്നു മേഖലകളില്‍) എന്നിവയാണ് അവാര്‍ഡ് വിഭാഗങ്ങള്‍.

ഓരോ വിഭാഗത്തിലും രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡായി നല്‍കുക. അര്‍ഹതാ വ്യവസ്ഥകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും https://wea.meitystartuphub.in സന്ദര്‍ശിക്കുക.അപേക്ഷകള്‍ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും.

വിവിധ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളിലായി എം.എസ്.സി നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 17ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും.

No comments
വിവിധ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളിലായി എം.എസ്.സി നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 17ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും.


തിരുവനന്തപുരം : വിവിധ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളിലായി എം.എസ്.സി നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 17ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും. സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ ഇനി വരുന്ന ഒഴിവുകള്‍ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.

കേരള പ്രവേശന പരീക്ഷ കമ്മീഷണര്‍, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള 2019 ലെ എം.എസ്.സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സല്‍ രേഖകള്‍, അസ്സല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (റ്റി.സി), മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കണം.സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 21 നുള്ളില്‍ കോളേജില്‍ ഫീസടച്ച്‌ രേഖകള്‍ സമര്‍പ്പിച്ച്‌ പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കും. വിശദവിവരങ്ങള്‍ ഡി.എം.ഇ. യുടെ വെബ്‌സൈറ്റായ www.dme.kerala.gov.in ല്‍ ലഭിക്കും.

സർക്കാർ പോളിടെക്‌നിക്ക് കോളേജ്, കളമശ്ശേരി, കേരള ഗവ. പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഒക്‌ടോബർ 14 മുതൽ ആരംഭിക്കും.

No comments
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ മെഴ്‌സി ചാൻസ് പരീക്ഷ സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, തിരുവനന്തപുരം, സർക്കാർ പോളിടെക്‌നിക്ക് കോളേജ്, കളമശ്ശേരി, കേരള ഗവ. പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഒക്‌ടോബർ 14 മുതൽ ആരംഭിക്കും. 



പരീക്ഷാർത്ഥികൾ ഒരു സർക്കാർ അംഗീകൃത ഫോട്ടോ ഐഡന്റിറ്റികാർഡ് (ആധാർ, ഡ്രൈവിംഗ് ലൈസൻസ് മുതലായവ) ഹാജരാക്കി പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റണം. പരീക്ഷാ സമയത്ത് ഹാൾ ടിക്കറ്റും ഐഡി കാർഡും പരിശോധനയ്ക്ക് വിധേയമാക്കണം.

ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

No comments
ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. 


അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ, ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ), അസിസ്റ്റന്റ് ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം. തസ്തികയ്ക്കു വേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ 26/11/2015 ലെ സ.ഉ.(പി)നം: 536/2015/ധന. സർക്കാർ ഉത്തരവ് പ്രകാരമാണ്. ഉത്തരവിന്റെ പകർപ്പ് www.finance.kerala.gov.in ൽ ലഭിക്കും. താത്പര്യമുളളവർ ബയോഡാറ്റ സഹിതം ഈ മാസം 30നു മുമ്പായി അഡീഷണൽ സെക്രട്ടറി (ഭരണം), ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷ തപാൽ/ഇ-മെയിൽ (finadmnc@gmail.com) മുഖേനയും സമർപ്പിക്കാം.
Don't Miss
© all rights reserved and made with by pkv24live