Showing posts with label ഡൽഹി ന്യൂസ്. Show all posts
Showing posts with label ഡൽഹി ന്യൂസ്. Show all posts

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി യോഗ്യതയുളള ഉദ്യോഗാർഥികളെ ഒക്‌ടോബർ 19ന് 11 മണിക്ക് കൂടിക്കാഴ്ച നടത്തും.

No comments
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി യോഗ്യതയുളള ഉദ്യോഗാർഥികളെ ഒക്‌ടോബർ 19ന് 11 മണിക്ക് കൂടിക്കാഴ്ച നടത്തും. 



യോഗ്യത: എം.ബി.ബി.എസ്, പ്രായപരിധി:40 വയസ്സ്. മാസവേതനം: 45,000 രൂപ. താത്പര്യമുളള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ പത്ത് മണിക്ക് മുമ്പ് ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്കും തുടർന്നുളള കൂടിക്കാഴ്ചയ്ക്കുമായി എത്തണം.

ഹോർട്ടിക്കൾച്ചർ മിഷൻ: പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു:

No comments
ഹോർട്ടിക്കൾച്ചർ മിഷൻ: പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു:



സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖാന്തരം 2019-20 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന 'മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ' പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് അടിസ്ഥാനത്തിലുള്ള കാർഷിക പദ്ധതികൾക്കുള്ള അപേക്ഷ  ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.hortnet.kerala.nic.in സന്ദർശിക്കുകയോ മിഷൻ ഡയറക്ടർ, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, മീഡ്‌സ് ലൈൻ, യൂണിവേഴ്‌സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം-34 (ഫോൺ: 0471-2330856, 2330867) എന്ന മേൽവിലാസത്തിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണം.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

No comments
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 


കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ എ​ന്‍​യു​എ​ല്‍​എം മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന അ​ക്കൗ​ണ്ട്സ് അ​സി​സ്റ്റ​ന്‍റ് യൂ​സിം​ഗ് ടാ​ലി (ബി​കോം, എം​കോം), മൊ​ബൈ​ല്‍ ഫോ​ണ്‍ റി​പ്പ​യ​ര്‍, ടെ​ക്നീ​ഷ്യ​ന്‍, ഫീ​ല്‍​ഡ് ടെ​ക്നീ​ഷ്യ​ന്‍ എ​സി (പ്ല​സ് ടു) ​എ​ന്നീ സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ഫോ​ണ്‍: 9496117990.

ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ള പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി ഒഴിവുണ്ട്.

No comments
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ള പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി ഒഴിവുണ്ട്. 



അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലാ ബിരുദവും ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കമ്പനീസ് സെക്രട്ടറീസ് ഓഫ് ഇന്ത്യയിലുള്ള അംഗത്വവും ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടാവണം. സി.എ/ ഐ.സി.ഡബ്ല്യൂ.എ.ഐ അല്ലെങ്കില്‍ നിയമബിരുദം അഭികാമ്യം. 2019 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യവും പ്രായപരിധി ഇളവും അനുവദിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 25 വരെ സ്വീകരിക്കും. ഫോണ്‍: 0491-2505504.

ജില്ലാ ആരോഗ്യ- കുടുംബ ക്ഷേമ സൊസൈറ്റിയില്‍ ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

No comments
ജില്ലാ ആരോഗ്യ- കുടുംബ ക്ഷേമ സൊസൈറ്റിയില്‍ ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. 



താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ പ്രോഗ്രാം മാനെജര്‍, ജില്ലാ ആരോഗ്യ- കുടുംബ ക്ഷേമ സൊസൈറ്റി, ഡി.പി.എം.യു ഒന്നാം നില, കുട്ടികളുടെ പഴയ വാര്‍ഡ്, ജില്ലാ ആശുപത്രി കോമ്പൗണ്ട്, പാലക്കാട്- 678001 വിലാസത്തില്‍ എത്തിക്കണം. അപേക്ഷയുടെ മാതൃകയ്ക്ക് dpmpkd@gmail.com ല്‍ ഇ-മെയില്‍ അയക്കണം. ഫോണ്‍: 0491-2504695.

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിസൈൻ & കോൺഡാക്റ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.

No comments
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിസൈൻ & കോൺഡാക്റ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. 



എൻവയോൺമെന്റൽ സയൻസ്, ലൈഫ് സയൻസ്, ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുളള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ആശയവിനിമയ കഴിവ് എന്നിവ ഉണ്ടായിരിക്കണം. താല്പര്യമുളള ഉദ്യോഗാഥികൾ 16ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക് - ഇൻ - ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

No comments
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.


പട്ടികജാതി വികസന വകുപ്പ് ഇന്‍ഹൗസ് ഏവിയേഷന്‍ അക്കാദമി, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ധന്വന്തരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏയാട്ട എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസസ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ആയൂര്‍വേദ പഞ്ചാകര്‍മ്മ ആന്‍ഡ് നഴ്‌സിങ്ങ് എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുളളവര്‍ ബയോഡാറ്റയും ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 14 രാവിലെ പത്തിന് എറണാകുളം ടൗണ്‍ഹാളില്‍ എത്തണം. ഫോണ്‍: 0487-2360381, 7736147308, 8075524812.

എസ്ബിഐ വീണ്ടും നിക്ഷേപ പലിശ കുറച്ചു രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ അക്കൗണ്ടിലെ നിക്ഷേപത്തിന് നൽകിയിരുന്ന പലിശ കുറച്ചു.

No comments
എസ്ബിഐ വീണ്ടും നിക്ഷേപ പലിശ കുറച്ചു


രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ അക്കൗണ്ടിലെ നിക്ഷേപത്തിന് നൽകിയിരുന്ന പലിശ കുറച്ചു.
ഒരു ലക്ഷം രൂപവരെ അക്കൗണ്ടിൽ ബാലൻസുണ്ടെങ്കിൽ നൽകിയിരുന്ന 3.5 ശതമാനം പലിശ 3.25ശതമാനമായാണ് കുറച്ചത്.വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറച്ചിട്ടുണ്ട്. ഒരു വർഷം മുതൽ രണ്ടുവർഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 10 ബേസിസ് പോയന്റാണ്കുറച്ചത്. ഒക്ടോബർ 10 മുതൽ ഇത്പ്രാബല്യത്തിലാകും.

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷത്തിനുമുകളിലുള്ള നിക്ഷേപത്തിന്റെ പലിശ റിപ്പോ നിരക്കുമായി നേരത്തെതന്നെ ബന്ധിപ്പിച്ചിരുന്നു. നിലവിൽ ഇത് മൂന്ന് ശതമാനമാണ്.
പണലഭ്യത കൂടിയതിനെതുടർന്നാണ് എസ്ബി അക്കൗണ്ടിലെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ കുറച്ചത്. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. എല്ലാകാലയളവിലുമുള്ള പലിശയിന്മേൽ 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് അഞ്ചാംതവണയാണ് ഈ രീതിയിലുള്ള പലിശനിരക്കിൽ കുറവുവരുത്തുന്നത്.

രണ്ടുകോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്

7 ദിവസം മുതൽ 45 ദിവസംവരെ-4.50ശതമാനം
46 ദിവസം മുതൽ 179 ദിവസംവരെ-5.50 ശതമാനം
180 ദിവസം മുതൽ 210 ദിവസംവരെ-5.80ശതമാനം
211 ദിവസം മുതൽ 364 ദിവസം വരെ-5.80ശതമാനം
ഒരുവർഷം മുതൽ 2വർഷംവരെ-6.4ശതമാനം
2 വർഷം മുതൽ 3വർഷംവരെ-6.25ശതമാനം
3 വർഷം മുതൽ 5 വർഷംവരെ-6.25 ശതമാനം
5 വർഷം മുതൽ 10 വർഷംവരെ-6.25 ശതമാനം

മുതിർന്ന പൗരന്മാർക്ക് അര ശതമാനം പലിശ അധികം ലഭിക്കും.

പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം

No comments
പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം



പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാൻ മന്ത്രിസഭ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സി.ബി.ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മരണങ്ങൾ സി.ബി.ഐക്ക് വിടാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐക്ക് വിട്ടത്. നേരത്തെയും ചല കസ്റ്റഡി മരണങ്ങൾ സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നു.

പോലീസ് ആരോപണ വിധേയമാകുന്ന കേസിൽ പുറത്ത് നിന്നുള്ള ഏജൻസി അന്വഷിക്കണം എന്നുള്ളതാണ് കോടതിയുടെ സുപ്രധാനമായ നിർദേശം.
അതേസമയം പാവറട്ടി എക്സൈസ് കസ്റ്റഡി മരണത്തിൽ രണ്ട് പേർകൂടെ പോലീസ് പിടിയിലായിട്ടുണ്ട്. എക്സൈസ് സിവിൽ ഓഫീസർമാരായ സ്മിപിൻ, മഹേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്നുപേര്‍ക്ക്

No comments
ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്നുപേര്‍ക്ക്


2019ലെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. കനേഡിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ ജെയിംസ് പീബിൾസ്, സ്വിറ്റ്സർലൻഡിൽനിന്നുള്ള മൈക്കിൾ മേയർ, ദിദിയെ ക്വലോ (Didier Queloz) എന്നിവർ പുരസ്കാരം പങ്കിട്ടു.

പ്രപഞ്ചശാസ്ത്രത്തിൽ സൈദ്ധാന്തിക കണ്ടെത്തലുകൾ നടത്തിയ ജെയിംസിന് പുരസ്കാരത്തുകയുടെ പകുതി ലഭിക്കും. ബാക്കി സൂര്യനു സമാനമായ നക്ഷത്രത്തെ ചുറ്റുന്ന അന്യഗ്രഹത്തെ കണ്ടെത്തിയ മൈക്കിളും ദിദിയെയും പങ്കിടും.
1995ലാണ് ആസ്ട്രോഫിസിസ്റ്റായ മൈക്കിൾ മേയറും അസ്ട്രോണമറായ ഡിഡിയർ ക്വലോസും സൗരയുഥത്തിനു പുറത്തെ ആദ്യ അന്യഗ്രഹം- 51 പെഗാസി കണ്ടെത്തിയത്.

എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിൽ 107 സർവ്വീസ് വോട്ടുകൾ .

No comments
എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിൽ 107 സർവ്വീസ് വോട്ടുകൾ . 





വിവിധ സംസ്ഥാനങ്ങളിലും അയർലാൻഡ് സൗത്ത് സുഡാൻ, മോസ്കോ, ഇസ്രായേൽ , ശ്രീലങ്ക , സീഷെൽസ്, ബംഗ്ലാദേശ്, ഹോങ്കോങ് , തുർക്കി തുടങ്ങിയ ഒൻപത് രാജ്യങ്ങളിലുമായി 107 സർവ്വീസ് വോട്ടുകളാണുള്ളത്. ഇതിൽ 95 പേർ പുരുഷ വോട്ടർമാരും 12 പേർ സ്ത്രീ വോട്ടർമാരുമാണ്. സർവ്വീസ് വോട്ടർമാർക്ക് മൊബൈലിൽ ലഭിക്കുന്ന ഒറ്റിപി നമ്പർ ഉപയോഗിച്ച് ബാലറ്റ് പേപ്പർ ഡൗൺലോഡ് ചെയ്യാം. വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടർമാർക്ക് അയച്ച് കൊടുത്തിട്ടുള്ള പ്രത്യേക കവറിലാക്കി വോട്ടെണ്ണൽ ദിനമായ ഒക്ടോബർ 24 ന് രാവിലെ 8 മണിക്ക് മുൻപ് തിരികെ കളക്ട്രേറ്റിൽ ലഭിക്കണം .

യൂട്യൂബില്‍ കമ്മന്റുകള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.

No comments
യൂട്യൂബില്‍ കമ്മന്റുകള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. 


കമന്റുകള്‍ മോണിറ്റര്‍ ചെയ്യാന്‍ സൗകര്യം നല്‍കുന്ന സെര്‍ച്ച്‌ ഫില്‍ട്ടര്‍ സംവിധാനമാണ് ഉള്‍പ്പെടുത്തിയത്. ഇതിലൂടെ ഒരു യൂസര്‍ക്ക് തങ്ങളുടെ വീഡിയോയില്‍ വരുന്ന കമന്റുകള്‍ സെര്‍ച്ച്‌ ഫില്‍ട്ടറിലൂടെ തിരഞ്ഞെടുത്ത് മറുപടി നല്‍കാനായി സാധിക്കും. അതോടൊപ്പം തന്നെ ചോദ്യങ്ങള്‍ ഉള്‍കൊള്ളുന്ന കമന്റ്, സബ്സ്‌ക്രൈബറുടെ എണ്ണം, സബ്സ്‌ക്രൈബേര്‍സിന്റെ സ്റ്റാറ്റസ് എന്നിവ വച്ച്‌ മറുപടി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ഈ പുതിയ രീതി ലഭ്യമാക്കാന്‍ യൂട്യൂബ് സ്റ്റുഡിയോയില്‍ പേജിന്റെ മുകള്‍ വശത്തായി കമന്റ് ടാബ് എടുത്ത് ഇടത് മെനുവില്‍ നിന്നും ഫില്‍ട്ടര്‍ ബാര്‍ എടുക്കാവുന്നതാണ്. അടുത്തിടെ സ്ട്രീമിംഗ് രംഗത്ത് വളര്‍ന്നുവരുന്ന എതിരാളികളെ നേരിടുന്നതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ്, ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കുന്നതും, കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഫീച്ചറുകളാണ് തുടര്‍ച്ചയായി യൂട്യൂബ് അവതരിപ്പിക്കുന്നത്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കും മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.

No comments
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കും


മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഒക്ടോബര്‍ 9ന് തന്നെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങും. 8ന് തന്നെ ഏത് കമ്പനിക്കാണ് കരാര്‍ നല്‍കുന്നതെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.11ന് ഫ്‌ളാറ്റുകള്‍ കരാര്‍ ലഭിക്കുന്ന കമ്പനിക്ക് കൈമാറുമെന്നും എറണാകുളത്ത് നടന്ന യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി പറഞ്ഞു.

ദോഹ ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ അമേരിക്കക്ക് കിരീടം. കെനിയ രണ്ടാം സ്ഥാനത്തും ജമൈക്ക മൂന്നാം സ്ഥാനത്തും എത്തി.

No comments
ദോഹ ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ അമേരിക്കക്ക് കിരീടം. കെനിയ രണ്ടാം സ്ഥാനത്തും ജമൈക്ക മൂന്നാം സ്ഥാനത്തും എത്തി.


ലണ്ടനില്‍ നടന്ന അവസാന ലോക ചാമ്ബ്യന്‍ഷിപ്പില്‍ ആധിപത്യം പുലര്‍ത്തിയ അമേരിക്ക 14 സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകളാണ് ദോഹയില്‍ വാരിക്കൂട്ടിയത്. കെനിയ അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകളും ജമൈക്ക മൂന്ന് സ്വര്‍ണം അടക്കം 12 മെഡലുകളും സ്വന്തമാക്കി.

മൊത്തം അഞ്ച് മെഡലുകള്‍ നേടിയ ബ്രിട്ടന്‍ ചൈനയ്ക്കും എത്യോപ്യയ്ക്കും പിന്നില്‍ ആറാം സ്ഥാനത്താണ്.

വിദ്യാലയങ്ങളിലെ ആഘോഷങ്ങളില്‍ കളര്‍ പൊടി വിതറുന്നതിന് വിലക്ക്.

No comments
വിദ്യാലയങ്ങളിലെ ആഘോഷങ്ങളില്‍ കളര്‍ പൊടി വിതറുന്നതിന് വിലക്ക്. 



യാത്രയയപ്പുകള്‍, വര്‍ഷാവസാന പിരിഞ്ഞുപോക്ക് തുടങ്ങിയ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ പരസ്പരം കളര്‍പൊടികള്‍ എറിഞ്ഞും ശരീരത്തില്‍ പൂശിയുമുള്ള ആഘോഷം വ്യാപകമാകുന്നതിനെതിരേയാണ് പൊതുവിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയത്.

കുങ്കുമംപോലുള്ള വര്‍ണപ്പൊടികള്‍ ആഘോഷങ്ങള്‍ക്കിടയില്‍ പരസ്പരം വാരിയെറിയുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു വരികയാണ്. എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ഥികള്‍ പരീക്ഷകഴിഞ്ഞ് വിടപറയുമ്ബോള്‍ ഒഴിച്ചുകൂടാനാവാത്ത ആഘോഷമായും ഇതുമാറിക്കൊണ്ടിരിക്കുന്നു. രാസപദാര്‍ത്ഥങ്ങളുപയോഗിച്ചുണ്ടാക്കുന്ന ഇത്തരം പൊടികള്‍ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

ശരീരഭാഗങ്ങളില്‍ അലര്‍ജിക്കും കണ്ണിലും മൂക്കിലുമെല്ലാം കയറിയുള്ള പ്രയാസങ്ങള്‍ക്കും വസ്ത്രങ്ങള്‍ നാശമാകുന്നതിനും ഇത് കാരണമാകാറുണ്ട്. സ്‌കൂളുകളില്‍ നിന്ന് ഇത് പൊതുസ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ജനങ്ങളുടെ ആക്ഷേപങ്ങള്‍ക്ക് കാരണമാകുകയും ചിലയിടത്ത് സംഘര്‍ഷത്തിനുവരെ വഴിവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനെല്ലാം തടയിടാനായാണ് പൊടിവിതറിയുള്ള ആഘോഷം കര്‍ശനമായി നിരോധിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും എ.ഇ.ഓമാര്‍ക്കും സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ഇത്തരം സംഭവങ്ങളാവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.

തില്ലങ്കേരിയിലെ പാഷന്‍ ഫ്രൂട്ട് വിളവെടുപ്പ് മന്ത്രി നിര്‍വഹിച്ചു ഫലവര്‍ഗങ്ങള്‍ക്ക് വലിയ സാധ്യതകളാണ് സംസ്ഥാനത്തുള്ളതെന്നും അത് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍.

No comments
തില്ലങ്കേരിയിലെ പാഷന്‍ ഫ്രൂട്ട് വിളവെടുപ്പ് മന്ത്രി നിര്‍വഹിച്ചു ഫലവര്‍ഗങ്ങള്‍ക്ക് വലിയ സാധ്യതകളാണ് സംസ്ഥാനത്തുള്ളതെന്നും അത് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. 



തില്ലങ്കേരിയില്‍ പാഷന്‍ ഫ്രൂട്ട് ഗ്രാമത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈവിധ്യമാണ് കേരളത്തിലെ മണ്ണിന്റെ പ്രത്യേകത. മനസ്സ് വെച്ചാല്‍ ഏത് വിളയും നമുക്ക് വിളയിച്ചെടുക്കാന്‍ സാധിക്കും.
പുറത്ത് നിന്നും വരുന്ന ഫലവര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നമ്മുടെ രീതി മാറണം. നമ്മുടെ കര്‍ഷകര്‍ വിളയിക്കുന്ന ഗുണമേന്മയുള്ള ഫലവര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. നമുക്ക് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന മികച്ചൊരു ഫലവര്‍ഗമാണ് ചക്ക. രണ്ട് വര്‍ഷത്തിനുള്ളില്‍ ചക്കയുടെ ഉത്പാദനവും അതിലൂടെയുണ്ടാക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനവും വലിയ രീതിയില്‍ വര്‍ധിച്ചു. 500 കോടി രൂപയുടെ ചക്കയാണ് ഓരോ വര്‍ഷവും കേരളത്തില്‍ നിന്നും കയറ്റിയയക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വീടുകളിലും വിവിധ വാര്‍ഡുകളിലായുള്ള മാതൃകാ തോട്ടങ്ങളിലുമാണ് തില്ലങ്കേരിയില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്തിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, ജെ എല്‍ ജി ഗ്രൂപ്പുകള്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ഓൺലൈൻ ഗെയിം കളിച്ച് തുലച്ചത് 78 ലക്ഷം; യുവാവ് ജീവനൊടുക്കി

No comments
ഓൺലൈൻ ഗെയിം കളിച്ച് തുലച്ചത് 78 ലക്ഷം; യുവാവ് ജീവനൊടുക്കി



രാജ്കോട്ട്: ഓൺലൈൻ ഗെയിം കളിച്ച് 78 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സംഭവം. ക്രുനാൽ മേത്ത (39) എന്നയാളാണ് മരിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ക്രുനാലിന്‍റെ മൃതദേഹം കിണറ്റിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഓൺലൈൻ ഗെയിമിന് അടിമയായിരുന്നെന്ന് തെളിഞ്ഞത്. മൊബൈൽ ഫോണിൽ പോക്കർ ഗെയിം കളിച്ചാണ് ക്രുനാൽ 78 ലക്ഷം നഷ്ടപ്പെടുത്തിയത്. 

ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഗെയിം കളിക്കാനായി താൻ 78 ലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടംവാങ്ങിയെന്ന് കുറിപ്പിൽ പറയുന്നു. ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ് ക്രുനാൽ. 

ഗെയിം ആപ്പുമായി ക്രുനാലിന്‍റെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നു. പണം വിനിമയം ചെയ്തതിന്‍റെ വിവരങ്ങൾ ഇയാളുടെ മരണശേഷം ഇ-മെയിലിൽ സഹോദരന് ലഭിച്ചു. പൊലീസ് സൈബർ സെൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയോജക മണ്ഡലത്തിലെ 20 പോളിങ് സ്റ്റേഷനുകളിൽ പൊതു നിരീക്ഷക മാധ്വി കടാരിയ സന്ദർശനം നടത്തി.

No comments
കാക്കനാട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയോജക മണ്ഡലത്തിലെ 20 പോളിങ് സ്റ്റേഷനുകളിൽ പൊതു നിരീക്ഷക മാധ്വി കടാരിയ സന്ദർശനം നടത്തി. 


കോർപ്പറേഷൻ പരിധിയിലെ സെന്റ് തെരേസാസ് ഹൈസ്ക്കൂൾ, എസ് ആർ വി ഹൈസ്ക്കൂൾ , ഗവ. ഗേൾസ് ഹൈസ്ക്കൂൾ , എൽ എം സി  ഗേൾസ് എൽ.പി. സ്കൂൾ, സെന്റ് ജോസഫ് ഹൈസ്ക്കൂൾ , ശ്രീ നാരായണ ഹൈസ്ക്കൂൾ , സെന്റ് അഗസ്റ്റിൻ ഹൈസ്ക്കൂൾ തുടങ്ങിയ പോളിങ് ബൂത്തുകളിലാണ് സന്ദർശനം നടത്തിയത്.

വോട്ടെടുപ്പ് ദിനത്തില്‍ എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി നല്‍കിയിരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.

No comments
വോട്ടെടുപ്പ് ദിനത്തില്‍ എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി നല്‍കിയിരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.




ജനപ്രാതിനിധ്യനിയമത്തിലെ 135ബി വകുപ്പ് പ്രകാരം വോട്ടര്‍മാര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ അവസരമൊരുക്കേണ്ടത് തൊഴില്‍ദായകന്‍റെ ഉത്തരവാദിത്തമാണ്. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും.
എറണാകുളം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. ദിവസവേതനക്കാര്‍ക്കും ശമ്പളത്തോടെ അവധി നല്‍കേണ്ടതാണെന്ന് കളക്ടര്‍ വ്യക്തമാക്കി

ആറ് മെഡിക്കല്‍ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ വാച്ച്‌ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആരോഗ്യ സര്‍വ്വകലാശാല.

No comments
തിരുവനന്തപുരം: ( 06.10.2019) ആറ് മെഡിക്കല്‍ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ വാച്ച്‌ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആരോഗ്യ സര്‍വ്വകലാശാല. 

ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്‌യുടി, അസീസിയ, എംഇഎസ്, എസ്‌ആര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്.


വിദ്യാര്‍ത്ഥികള്‍ക്ക് സമയം അറിയാനായി എല്ലാ പരീക്ഷാ ഹാളിലും ക്ലോക്കുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ടെന്നും നിര്‍ദേശം നല്‍കിട്ടുണ്ട്. ആഭരണങ്ങളായ വലുപ്പമുള്ള മാലകള്‍, വള, മോതിരം തുടങ്ങിയവയും പരീക്ഷാ ഹാളില്‍ ധരിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ സാധാരണ ബോള്‍ പോയിന്റ് പേനകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പരീക്ഷാ ക്രമക്കേടും കോപ്പിയടിയും തടയാന്‍ ഇത്തരം നിയന്ത്രങ്ങള്‍ വഴി സഹായമാകുമെന്നാണ് സര്‍വ്വകലാശാല വ്യക്തമാക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live